കണ്ണൂർ:-ഹൃദയാഘാതത്തെ തുടര്‍ന്ന് വാരംകടവ് സ്വദേശിയായ യുവാവ് ദുബൈയില്‍ മരണപ്പെട്ടു. വാരം കടവില്‍ താമസിക്കുന്ന അവേര മെഹറാസില്‍ ഫര്‍ഷാദ് അബ്ദുല്‍ സത്താര്‍(29) ആണ് മരണപ്പെട്ടത്. ദുബൈയില്‍ നിന്ന് ജോലി ആവശ്യാര്‍ത്ഥം ഫുജൈറയിലേക്ക് പോയപ്പോഴാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: ഫെബിന. മകള്‍: സഹറ. പിതാവ് അബ്ദുല്‍ സത്താര്‍. മാതാവ്: ഫൗസിയ . സഹോദരങ്ങള്‍: അര്‍ഷദ്, ദില്‍ഷാദ്, മെഹറ. ഖബറടക്കം ദുബൈയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.