കണ്ണാടിപറമ്പ് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിൽ ചക്ക വീണു

 

കണ്ണാടിപ്പറമ്പ് :- റോഡിലേക്ക് ചരിഞ്ഞ പ്ലാവിൽ നിന്നും ചക്ക വീണു കാർ ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു.

ചക്ക വീണ് കാറിന്റെ ഗ്ലാസ്സ് പൂർണ്ണമായും തകർന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. നിരവധി വാഹനങ്ങളും കാൽ നടയാത്രക്കാരും കടന്നു പോകുന്ന കണ്ണാടിപ്പറമ്പ് പീടിക തെരു പുല്ലൂപ്പി റോഡിലാണ് അപകട നിലയിലുള്ള മരം ഉള്ളത്. ബന്ധപ്പെട്ടവരോട് പല തവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് നാട്ടുകാർ ആരോപിച്ചു. അടിയന്തിരമായി  ഈ  പ്രശ്നത്തിൽ പഞ്ചായത്ത്‌ ഇടപെടണം  എന്ന് കണ്ണാടി ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ  അറിയിച്ചു . റോഡിലേക്ക് ചരിഞ്ഞ പ്ലാവിൽ നിന്നും ചക്ക വീണു കാർ ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു.

ചക്ക വീണ് കാറിന്റെ ഗ്ലാസ്സ് പൂർണ്ണമായും തകർന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. നിരവധി വാഹനങ്ങളും കാൽ നടയാത്രക്കാരും കടന്നു പോകുന്ന കണ്ണാടിപ്പറമ്പ് പീടിക തെരു പുല്ലൂപ്പി റോഡിലാണ് അപകട നിലയിലുള്ള മരം ഉള്ളത്. ബന്ധപ്പെട്ടവരോട് പല തവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല എന്ന് നാട്ടുകാർ ആരോപിച്ചു. അടിയന്തിരമായി  ഈ  പ്രശ്നത്തിൽ പഞ്ചായത്ത്‌ ഇടപെടണം  എന്ന് കണ്ണാടി ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ  അറിയിച്ചു

Previous Post Next Post