മയ്യിൽ:- കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല തലത്തിൽ നടക്കുന്നവായനാ മത്സരം മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൽ നടന്നു. സ്കൂൾ തലത്തിൽ യഥാക്രമം ദർശക് സുധീഷ്, ആവണി രതീഷ്, ശ്രീനന്ദ എന്നിവർ ഒന്നും, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മുതിർന്നവരുടെ വായനാ മത്സരത്തിൽ രേഷ്മ .സി.വി ഒന്നാം സ്ഥാനവും, വിജയലക്ഷ്മി.കെ.പി രണ്ടാം സ്ഥാനവും നേടി.വിജയികൾക്ക് കെ.കെ.ഭാസ്കരൻ ,പി.ദിലീപ് കുമാർ എന്നിവർ സമ്മാനം വിതരണം ചെയ്തു. പി.കെ പ്രഭാകരൻ (സെക്രട്ടറി, സി.ആർ.സി), കെ.കെ ഭാസ്ക്കരൻ (പ്രസിഡണ്ട്, സി.ആർ.സി) പി.ദിലീപ് കുമാർ, കെ.സജിത, കെ.ബിന്ദു ( ലൈബ്രേറിയന്മാർ)എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.