തളിപ്പറമ്പ്:-ഇന്ത്യയില്‍ ബി.ജെ.പിക്ക് അധികാര കസേരയിലേക്ക് ചുവന്ന പരവതാനി വിരിച്ചത് സി.പി.എമ്മാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. 1977 ല്‍ കോണ്‍ഗ്രസിതര ഗവണ്‍മെന്റിനെ രാജ്യത്ത് അധികാരത്തില്‍ കൊണ്ടുവന്നത് ജനസംഘത്തിനൊപ്പം സി.പി.എം കൈ കോര്‍ത്തിട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫാഷിസം; ഹിംസാത്മക പ്രതിരോധം, മതനിരാസം എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുവജാഗ്രതാ റാലി തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സയ്യിദ് നഗറില്‍ നിന്നും ആരംഭിച്ച റാലി മന്ന, കപ്പാലം വഴി നഗരം ചുറ്റി തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് നൗഷാദ് പുതുക്കണ്ടം അധ്യക്ഷനായി. അഷ്‌ക്കര്‍ ഫറോഖ് മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, നസീര്‍ നെല്ലൂര്‍, പി.സി.നസീര്‍, സി.പി.വി.അബ്ദുല്ല, പി.മുഹമ്മദ് ഇഖ്ബാല്‍, ഒ.പി.ഇബ്രാഹിം കുട്ടി, അഡ്വ.വി.പി.അബ്ദുല്‍ റഷീദ്, പി.കെ.സുബൈര്‍, അലി മംഗര, ഫൈസല്‍ ചെറുകുന്നോന്‍, ഷംസീര്‍ മയ്യില്‍, കെ.സൈനുല്‍ ആബിദീന്‍, അല്‍ത്താഫ് മാങ്ങാടന്‍, റുമൈസ റഫീഖ്, ജാസിര്‍ പെരുവണ സംസാരിച്ചു. എന്‍.യു. ഷഫീഖ് സ്വാഗതവും ഉനൈസ് എരുവാട്ടി നന്ദിയും പറഞ്ഞു. റാലിക്ക് മണ്ഡലം ഭാരവാഹികളായ ഓലിയന്‍ ജാഫര്‍, സലാം കമ്പില്‍, ടി.പി.അബ്ദുല്‍ കരീം, പി.കെ.ഷംസുദ്ദീന്‍, ഉസ്മാന്‍ കൊമ്മച്ചി, മുഹ്‌സിന്‍ ബക്കളം നേതൃത്വം നല്‍കി.