കൊളച്ചേരി:-കൊളച്ചേരി പഞ്ചായത്ത് 2022-23 വികസന സെമിനാർ അവതരിപ്പിച്ചു.പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വർഷമായ 2022 - 23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണവുമായ ബന്ധപ്പെട്ട വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ മജീദിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പറും ജില്ലാ ആസൂത്രണ സമിതി അംഗവുമായ ശ്രീമതി താഹിറ കെ ഉദ്ഘാടനം നിർവഹിച്ചു.
പതിനാലാം പഞ്ചവത്സര പദ്ധതി( 2022-27) ആസൂത്രണം സംബന്ധിച്ച് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ കെ മുസ്തഫ മുഖ്യ പ്രഭാഷണം നടത്തി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ പി അബ്ദുൽ സലാം 2022-23 കരട് വാർഷിക പദ്ധതി അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് ശ്രീമതി സജിമ എം, എടക്കാട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പ്രസീത ടീച്ചർ, ബ്ലോക്ക് മെമ്പർ ഷമീമ ടി വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ബാലസുബ്രഹ്മണ്യൻ, പാർട്ടി പ്രതിനിധികളായ ആറ്റക്കോയ തങ്ങൾ, കെ.എം ശിവദാസൻ, രാമകൃഷ്ണൻ മാസ്റ്റർ, പി കെ ഗോപിനാഥൻ തുടങ്ങിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിന് പഞ്ചായത്ത് സെക്രട്ടറി ശ്രീ രാഹുൽ രാമചന്ദ്രൻ സ്വാഗതവും പഞ്ചായത്ത് ഹെഡ് ക്ലർക്ക് ശ്രീ മനോജ് കെ.പി നന്ദിയും പറഞ്ഞു.