തളിപ്പറമ്പ്:- മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നാളെ തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം. കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങൾ വഴി തിരിച്ചു വിടും.
തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയാണ് നിയന്ത്രണം. വാഹനങ്ങൾ കൂനം- പൂമംഗലം- കാഞ്ഞിരങ്ങാട്- മന്ന റോഡ് വഴി പോകണം. ആംബുലൻസുകൾക്ക് നിയന്ത്രണം ബാധകമല്ല.