കാട്ടാമ്പള്ളി:-പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കാട്ടാമ്പള്ളി ഏരിയ ജൂൺ 22,23,24 തിയ്യതികളിൽ "നാട്ടൊരുമ 2022" എന്ന പേരിൽ നടത്തുന്ന ഏരിയ സമ്മേളനത്തിനായി 51അംഗ സ്വാഗതസംഘ കമ്മിറ്റിയെ തെരഞ്ഞെടുത്തു.സമ്മേളന പ്രചരണാർത്ഥം യുവജന വനിതാ, വിദ്യാർത്ഥി കൂട്ടായ്മകളും വിവിധ
യിനം കലാകായിക മത്സരങ്ങളും നടത്താൻ തിരുമാനിച്ചു.കാട്ടാമ്പള്ളി,കോട്ടാക്കുന്ന് ,കൊല്ലറത്തിക്കൽ ,കുന്നുങ്കൈ അടങ്ങുന്ന പ്രദേശങ്ങളിലെ തനിമയും പാരമ്പര്യവും വിളിച്ചോതി നാടിന് ഉണർവേകുന്ന രീതിയിലായിരിക്കും "നാട്ടൊരുമ 2022 " സംഘടിപ്പിക്കുകയെന്ന് സ്വാഗത സംഘം കമ്മിറ്റി പ്രസ്താവിച്ചു.