മയ്യിൽ: മയ്യിൽ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ്,സി.ആർ.സി മയ്യിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വായനാക്കളരിയോട് അനുബന്ധിച്ചു വിവിധ ബാലസഭ കുട്ടികൾക്കായുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ റിഷ്ണ ഉദ്ഘാടനം നിർവഹിച്ചു. ഇത്തരം പരിപാടികളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടാകണമെന്നും, ജയപരാജയങ്ങളെക്കാൾ സാന്നിധ്യം കൊണ്ടു അറിവിൻ്റെ മേഖല വിശാലമാക്കണമെന്നും അവർ പറഞ്ഞു.
സി.ഡി.എസ് ചെയർ പേഴ്സൺ വി.പി രതി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർ ഇ.എം സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പ്രീത സി കെ ,രൂപേഷ് കെ, ഭാസ്കരൻ വി.പി. (ബാലസഭ ആർ.പി) എന്നിവർ സന്നിഹിതരായിരുന്നു.ക്വിസ് മത്സരത്തിൽ കാർത്തിക ഒന്നാം സ്ഥാനത്തിനും ദേവിക ഒ.സി, ശ്രീലഷ്മി, അഭിക രാമചന്ദ്രൻ എന്നിവർ രണ്ടാം സ്ഥാനവും, അൻഷിക മൂന്നാം സ്ഥാനവും നേടി.ക്വിസ് മത്സരം പി.ദിലീപ് കുമാർ നിയന്ത്രിച്ചു ചടങ്ങിന് പി.കെ പ്രഭാകരൻ(സെക്രട്ടറി, സി.ആർ.സി) സ്വാഗതം പറഞ്ഞു.