കമ്പില്‍: ടി.സി ഗേറ്റിനടുത്ത് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 10മണിയോടെ ടി.സി. ഗേറ്റ് റേഷന്‍ കടയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഓട്ടോ ടാക്സി പാസഞ്ചര്‍ ഓട്ടോയ്ക്കു പിന്നിലും അതിനു പിന്നില്‍ എയ്ച്ചര്‍ ലോറിയുമാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് വാഹനങ്ങള്‍ക്കും നേരിയ കേടുപാട് സംഭവിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. മൂന്ന് വാഹനങ്ങളും നാറാത്ത് ഭാഗത്തേക്കു പോവുകയായിരുന്നു.