കമ്പിൽ :- പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖല ത്രിദിന പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലന ക്യാമ്പിന് കമ്പിലിൽ തുടക്കമായി.
പള്ളിപ്പറമ്പിൽ പ്രവർത്തനം ആരംഭിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസിൻ്റെ മുന്നോടിയായാണ് മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പരിശീലനം സംഘടിപ്പിച്ചത്.
കിടപ്പു രോഗികളായവർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്വന്തന പരിചരണവും, ഡോക്ടർമാരുടെയും, നഴ്സ്മാരുടെയും, സേവന സന്നദ്ധരായ പ്രത്യേകം പരിശീലനം ലഭിച്ച വളണ്ടിയർമാരുമാണ് പുക്കോയ തങ്ങൾ പോസ്പിസ് പാലിയേറ്റീവ് കേന്ദ്രത്തിൽ പ്രവർത്തിക്കുക.
കുറ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി പഞ്ചായത്തുകളിൽ നിന്ന് പ്രത്യേകം തിരെഞ്ഞടുക്കപ്പെട്ട യുവതീ, യുവാക്കളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത് .
കമ്പിൽ സി എച്ച് മുഹമ്മദ് കോയ സാംസ്കാരിക നിലയത്തിൽ നടക്കുന്ന ക്യാമ്പ് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു.
എം അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ നിസാർ എൽ, കൊളച്ചേരി പി എച്ച് സി ആയുർവേദ മെഡിക്കൽ ഓഫിസർ ഡോ:മായജ, കൊളച്ചേരി പി എച്ച് സി ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ: രമ്യ എം കെ, മുസ്തഫ കോടിപ്പോയിൽ എന്നിവർ പ്രസംഗിച്ചു.
മുനീർ മേനോത്ത് സ്വാഗതവും, അഹമദ് തേർളായി നന്ദിയും പറഞ്ഞു.