പഴശ്ശി എ എൽ പി സ്കൂൾ പ്രവേശനോത്സവം

 

കുറ്റ്യാട്ടൂർ:-പഴശ്ശി എ എൽ പി സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവവും, സ്കൂളിലെ അധ്യാപികയായ ശ്രീമതി പി സാവിത്രി ടീച്ചർ നൽകിയ മൈക്ക് സെറ്റിന്റെ ഉൽഘടനവും വാർഡ് മെമ്പർ യൂസഫ് പാലക്കൽ നിർവഹിച്ചു.പി ടി എ പ്രസിഡന്റ് കെ വി മൊയ്‌ദീൻ അധ്യക്ഷത വഹിച്ചു.LKG, UKG വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങൾ, സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ക്യാഷ് പ്രൈസും, മധുര പലഹാരവും സ്കൂൾ മാനേജർ കെ കമാൽ ഹാജി നൽകി. 

സ്കൂളിലെ അധ്യാപകർ നവാഗതർക്ക് പഠനോപകരണ കിറ്റ് നൽകി. പി ടി എ വൈസ് പ്രസിഡന്റ്‌ സജ്ന സജേഷ്, എം പി ടി എ പ്രസിഡന്റ് ഷൈനി സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.എച്ച് എം കെ പി രേണുക ടീച്ചർ സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി പി എം ഗീതാബായി നന്ദിയും പറഞ്ഞു. തുടർന്ന് പായസവിതരണം നടത്തി

Previous Post Next Post