ലോക സൈക്കിളിംഗ് ദിനം: ജില്ലാതല സൈക്കിളിംഗ് റാലി നടത്തി

 


 അഴീക്കോട്:-ലോക സൈക്കിളിംഗ് ദിനത്തില്‍ ആസാദി കാ അമ്യത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയും ദയ അക്കാദമിയും സംയുക്തമായി ജില്ലാതല സൈക്കിള്‍ റാലി നടത്തി. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. അഴീക്കോട് ദയ അക്കാദമിയില്‍ നിന്ന് ആരംഭിച്ച റാലി പയ്യാമ്പലത്ത് സമാപിച്ചു. ദയ അക്കാദമി ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് അദ്ധ്യക്ഷത വഹിച്ചു. ദയ അക്കാദമി സെക്രട്ടറി കെ. രാജേന്ദ്രന്‍ സ്വാഗതവും കെ. സന്തോഷ് നന്ദിയും പറഞ്ഞു. 

പരിപാടിക്ക് നെഹ്‌റു യുവകേന്ദ്ര വളണ്ടിയര്‍മാരായ അമല്‍ മോഹനന്‍, അക്ഷയ്, റയീസ്, ദയ അക്കാദമി പ്രവര്‍ത്തകരായ ടി.വി.സിജു, ശ്രീശന്‍ നാമത്ത്, കെ. നജീഷ്, രതീഷ് കണിയാങ്കണ്ടി, നിഥിന്‍, എന്‍.കെ. ശ്രീജിത്ത്, എന്‍.കെ. രാഗേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അമ്പതോളം കുട്ടികള്‍ റാലിയില്‍ പങ്കെടുത്തു. സൈക്കിൾ റാലിയോടനുബന്ധിച്ച് ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി ക്ലബ്ബുകളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചു.

Previous Post Next Post