കോൺഗ്രസ്സ് പ്രവർത്തകർ കമ്പിൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

 


കമ്പിൽ :- തൃക്കാക്കരയിലെ UDF വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച്‌ കോൺഗ്രസ്സ് പ്രവർത്തകർ കമ്പിൽ ടൗണിൽ കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.

 സമാപന പൊതുയോഗത്തെ മഹിള കോൺഗ്രസ് നേതാവ് ടി. സരസ്വതി ബ്ലോക്ക് പ്രസിഡണ്ട് കെ.എം ശിവദാസൻ സി.ശ്രീധരൻ മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി എം.സജിമ തുടങ്ങിയവർ പ്രസംഗിച്ചു.

 ടി.പി.സുമേഷ് സ്വാഗതവും ടി. കൃഷ്ണൻ നന്ദിയും പറഞ്ഞു. കെ.കെ.പി. ഫൈസൽ . സുനീതാ അബൂബക്കർ, ചന്ദന.പി.കവിത, കെ.പി.മുസ്തഫ പി.കുഞ്ഞാമിന , സി.കെ സിദ്ധിഖ്, പി.പി.രാധാകൃഷ്ണൻ , പി .വി. റൈജു ., എ. ഭാസ്കരൻ, M.T. അനിൽകുമാർ പി.പി. ശാദുലി തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post