കുറ്റ്യാട്ടൂർ:-കോർലാട് ഇഎംഎസ് സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ SSLC,+2,LSS വിജയികളെ അനുമോദിച്ചു.
വായനശാലയിൽ നടന്ന പരിപാടി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.ഷീബ അധ്യക്ഷത വഹിച്ചു. ആർ വി രവീന്ദ്രൻ കെ നാരായണൻ പി കെ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എംപി രാജേഷ് സ്വാഗതവും വായനശാല പ്രസിഡണ്ട് ബി.കെ വിജേഷ് നന്ദിയും പറഞ്ഞു
തന്മയ കെ, ദേവനന്ദ് കെ,ഭവ്യ ടിസി,നിരഞ്ജ് എഎസ്,ഷാനിഫ് ആർ,മുഹമ്മദ് സഹദ് സികെ,നാസില സിപി,അനിരുദ് എൻ,സാനിയസന്തോഷ്,ശ്രീനന്ദ കെ,സംഗീത് കെപി,അഞ്ജിത എ,അശ്വിൻ വിശ്വനാഥ് കെപി,അർച്ചന പങ്കജ്,ആവണി പവിത്രൻ,അഭിനവ് രാജ് കെ.സി,റാഫിദ് സിപി എന്നിവരെ അനുമോദിച്ചു.