മുസ്ലിം യൂത്ത് ലീഗ് 'ചൂട്ട് ' പ്രതിഷേധം സംഘടിപ്പിച്ചു

 


കൊളച്ചേരി :- വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കൊളച്ചേരി കെ.എസ് ഇ.ബി ഓഫീസിലേക്ക് മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച ' ചൂട്ട് '  പ്രതിഷേധ മാർച്ച്  കെ.എസ് ഇ.ബി ഓഫീസിന് സമീപം മയ്യിൽ പോലീസ് തടഞ്ഞു 

 കമ്പിൽ ടൗണിൽ നിന്നാരംഭിച്ച മാർച്ചിന് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് സലാം കമ്പിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, അന്തായി ചേലേരി, അബ്ദു പള്ളിപ്പറമ്പ, ഇസ്മായിൽ കായച്ചിറ, അബ്ദു പന്ന്യങ്കണ്ടി, കെ.സി മുഹമ്മദ് കുഞ്ഞി, ടി.പി ബഷീർ, അഷ്‌റഫ്‌ കമ്പിൽ, എം.പി നാസർ, സി.കെ ഗഫൂർ നേതൃത്വം നൽകി

Previous Post Next Post