മാലോട്ട് എ എൽ പി സ്കൂളിൽ പ്രവേശനോത്സവം നടത്തി

  


കണ്ണാടിപ്പറമ്പ്: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ട്   മാലോട്ട് എ എൽ പി സ്കൂൾ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി ഇ.കെ.അജിത ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വികസന സമിതി കൺവീനർ ശ്രീ.സി.ഇബ്രാഹിം കുട്ടി, മാനേജ്മെൻറ് പ്രതിനിധി ശ്രീ.സി.കെ.സന്ദീപ്, മുൻ പ്രധാനാധ്യാപകരായ ശ്രീ.ടി.പി. കുഞ്ഞഹമ്മദ് മാസ്റ്റർ , ശ്രീമതി എം.വി.കോമളവല്ലിടീച്ചർ എന്നിവർ ആശംസ നേർന്നു. സ്കൂൾ മാനേജ്മെൻ്റും അധ്യാപകരും ചേർന്ന് നൽകിയ കുട്ടികൾക്കുള്ള സൗജന്യ പഠനക്കിറ്റ് വിതരണം നാറാത്ത് ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി മൈമൂനത്ത് നിർവഹിച്ചു. സ്കൂൾ പി.ടി.എ.പ്രസിഡണ്ട് ശ്രീ.മഹേഷ് പി.വി.അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി. ബിന്ദു സ്വാഗതവും  എസ് ആർ ജി കൺവീനർ എ.പി.കെ.അനിത നന്ദിയും പറഞ്ഞു.

Previous Post Next Post