പാമ്പുരുത്തി മാപ്പിള എ യുപി സ്കൂൾ പ്രവേശനോത്സവം നടത്തി

 

നാറാത്ത്:- പാമ്പുരുത്തി  മാപ്പിള എ യുപി സ്കൂൾ പ്രവേശനോത്സവം അമീർ ദാരിമിയുടെ അധ്യക്ഷതയിൽ  പാമ്പുരുത്തി  വാർഡ് മെമ്പർ അബ്ദുൽ സലാം കെപി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ താഹിറ, എം മമ്മു മാസ്റ്റർ, വിടി മൻസൂർ, കെപി മുഹമ്മദലി, ഒ ജനാർദ്ദനൻ, ഇപി ഗീത  സംസാരിച്ചു. ഹെഡ്മാസ്റ്റർ സി. രഖുനാഥ്  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുസമ്മിൽ എം നന്ദിയും പറഞ്ഞു. തുടർന്ന് ശാഖ മുസ്ലിം  ലീഗ് കമ്മിറ്റി വക പഠനോപകരണവും യൂത്ത് ലീഗ് കമ്മിറ്റി വക ബാഗും സ്റ്റാഫ്‌ സമ്മാനപൊതിയും, പി ടി എ യുടെ വക മധുര വിതരണവും ചെയ്തു.നവാഗതരുടെ വീഡിയോ പ്രസന്റേഷൻ കുട്ടികളിൽ കൗതുകമുണർത്തി.

Previous Post Next Post