കണ്ണാടിപ്പറമ്പ് :പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിൽ പ്രവേശനോത്സവം നാറാത്ത് ഗ്രാമ പഞ്ചായത്ത് 12 ാംവാർഡ് മെമ്പർ പി. മിഹ്റാബി ഉദ്ഘാടനം ചെയ്തു. 10ാം വാർഡ് മെമ്പർ എ. ശരത്ത് സ്കൂളിലെ മുൻ അധ്യാപകൻ പരേതനായ കുഞ്ഞിരാമൻ നമ്പ്യാരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡണ്ട് എൻ.വി. ലതീഷ് കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. മാതൃസമിതി പ്രസിഡണ്ട് സനില ബിജു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.സി. ദിനേശൻ , പി. മനോജ് കുമാർ , പി.സി. നിത്യ എന്നിവർ സംസാരിച്ചു. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ, ബ്ലോക്ക് മെമ്പർ ടി.റഷീദ , ഡി.പി.ഒ. രമേശൻ കടൂർ ,സി.ആർ.സി. കോ- ഓർഡിനേറ്റർ രംന എന്നിവർ പങ്കെടുത്തു.
പുല്ലുപ്പി ശാഖ എം എസ് എഫ് വിദ്യാർത്ഥികൾക്ക് മധുരം വിതരണം നടത്തി