നൂഞ്ഞേരി:- മർഹൂം ആർ അബ്ദുൽ ഖാദിർ മുസ്ല്യാർ (പുല്ലൂക്കര ഉസ്താദ് ) ഇരുപത്തി ഒന്നാമത് ആണ്ട് നേർച്ച നാളെ സമാപിക്കും വൈകുന്നേരം നടന്ന സിയാറത്തിന് പി കെ അബ്ദുറഹ്മാൻ സഅദി നേതൃത്വം നൽകി . സ്വാഗതസംഘം ചെയർമാൻ കെ പി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തി ഖത്മുൽ ഖുർആൻ മജ്‌ലിസിന് പികെ ഉമർ മുസ്ലിയാർ വാരം, എം മുഹമ്മദ് സഅദി (പാലത്തുങ്കര തങ്ങൾ) നേതൃത്വം നൽകി .
തുടർന്ന് ശാദുലി റാത്തീബും നടന്നു .ഇന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നടന്ന ഹിഫ്ളുൽ ഖുർആൻ പാരന്റ്സ് മീറ്റ് നസീർ സഅദി കയ്യങ്കോടിന്റെ അധ്യക്ഷതയിൽ മുസ്തഫ സഖാഫി ചേലേരി ഉദ്ഘാട ചെയ്തു. ഉച്ചയ്ക്ക് 2 :30 ന് നടന്ന മദ്രസ പാരന്റ്സ് മീറ്റ് ഇ വി അബ്ദുൽ ഖാദർ ഹാജിയുടെ അധ്യക്ഷതയിൽ മിദ്ലാജ് സഖാഫി ചോല ഉദ്ഘാടനം ചെയ്തു. പി കെ അബ്ദുറഹ്മാൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. രാത്രി 7 മണിക്ക് നടക്കുന്ന തഅജീലുൽ ഫുതൂഹ് ആത്മീയ മജ്‌ലിസിന് സയ്യിദ് സുഹൈൽ അസ്സഖാഫ് ,ടി പി ഉസ്താദ് കാവനൂർ തുടങ്ങിയവർ നേതൃത്വം നൽകും .
ജൂൺ 12 ഞായർ വൈകുന്നേരം 4 :30 ന് പ്രവർത്തക സംഗമം നടക്കും. SYS ജില്ലാ ജനറൽ സിക്രട്ടറി അബ്ദുൽ റഷീദ് മാസ്റ്റർ നരിക്കോട് വിഷയാവതരണം നടത്തും. രാത്രി 7 മണിക്ക് നടക്കുന്ന സമാപന സംഗമം കെ പി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ പിടി അശ്റഫ് സഖാഫി പള്ളിപ്പറമ്പ് ഉദ്ഘാടനം നിർവഹിക്കും. പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. അബ്ദുസമദ് ബാഖവി, അബ്ദുല്ല സഖാഫി മഞ്ചേരി, അലിക്കുഞ്ഞി അമാനി മയ്യിൽ, സുബൈർ സഅദി, അംജദ് മാസ്റ്റർ പാലത്തുങ്കര , സുഹൈൽ സഖാഫി കാവും ചാൽ, സി ഇബ്രാഹിം ഹാജി പ്രസംഗിക്കും. അബ്ദുൽ റശീദ് ദാരിമി സ്വാഗതവും ശബീർ സഖാഫി നന്ദിയും പറയും.