കേരളത്തെ വൈജ്ഞാനിക ഹബ് ആക്കി മാറ്റും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

 


കണ്ണാടിപ്പറമ്പ്:- കേരളത്തെ വൈജ്ഞാനിക ഹബ് ആക്കി മാറ്റുമെന്ന് തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. മാലോട്ട് എ എൽ പി സ്കൂളിൽ കുട്ടികൾക്കായി നിർമ്മിച്ച പാർക്കും നവാഗതരായ കുട്ടികൾക്കുള്ള സൈക്കിൾ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കാൻ സർക്കാരിന് സാധിച്ചു. ഇനി ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് മാറ്റം വരുത്തേണ്ടത് . അതിനുള്ള പ്രവർത്തങ്ങൾ  നടത്തിവരികയാണ്. കേരളത്തിൽ പഠിക്കുക, കേരളത്തിൽ ജോലിയെടുക്കുക എന്ന നില വാരത്തിലേക്ക് പുതു തലമുറയെ ഉയർത്തണം. പണമല്ല, വിദ്യാഭ്യാസമാകണം എല്ലാത്തിന്റേയും അടിസ്ഥാനം. സമ്പത്ത് എന്നത് ബുദ്ധിയാകണം-മന്ത്രി പറഞ്ഞു.

സ്കൂളിൽ 2022-23 വർഷത്തിൽ പുതുതായി പ്രവേശനം നേടിയ ഒന്നു മുതൽ 4 വരെ ക്ലാസ്സിലുള്ള 32 കുട്ടികൾക്ക് മാനേജറായ എം വി ബാലകൃഷ്ണൻ്റെ വകയായാണ് സൈക്കിൾ നൽകിയത്.

1928 ലാണ് മാലോട്ട് എ എൽ പി സ്കൂൾ നിലവിൽ വന്നത്.  നാലേകാൽ ലക്ഷം രൂപയ്ക്കാണ് കുട്ടികളുടെ പാർക്ക് സ്കൂൾ മാനേജ്മെന്റ് സജ്ജമാക്കിയത്.

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ , ജില്ലാ പഞ്ചായത്ത് അംഗം കെ താഹിറ,  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ ബാലസുബ്രമണ്യൻ, പഞ്ചായത്തംഗങ്ങളായ ഇ കെ അജിത, കെ എം മൈമൂനത്ത് , തളിപ്പറമ്പ് സൗത്ത് എ ഇ ഒ സുധാകരൻ ചന്ദ്രത്തിൽ തളിപ്പറമ്പ് സൗത്ത് ഉപ ജില്ല ബ്ലോക്ക് പ്രോഗ്രാം കോഓർഡിനേറ്റർ ഗോവിന്ദൻ എടാടത്തിൽ, സ്കൂൾ പി ടി എ പ്രസിഡന്റ് പി വി മഹേഷ്, മദർ പി ടി എ പ്രസിഡന്റ് കെ വി നുസ്രത്ത്, സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളായ എം വി ബാലകൃഷ്ണൻ ,സി കെ സന്ദീപ്, സ്കൂൾ വികസന സമിതി കൺവീനർ സി ഇബ്രാഹിം കുട്ടി, സ്കൂൾ പ്രധാനധ്യാപിക പി ബിന്ദു, സ്റ്റാഫ് സെക്രട്ടറി എ പി കെ അനിത എന്നിവർ സബന്ധിച്ചു. തുടർന്ന് റംഷി പട്ടുവം അവതരിപ്പിച്ച നാട്ട് മൊഴി നാടൻ പാട്ടും  അരങ്ങേറി.



Previous Post Next Post