മയ്യിൽ :- പുരോഗമന കലാസാഹിത്യ സംഘം, മയ്യിൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള അനുമോദന ചടങ്ങ് ജൂൺ 5 ഞായറാഴ്ച 3.30 ന് കമ്പിൽ സംഘമിത്ര ഹാളിൽ വച്ച് നടക്കും.
മികച്ച ലൈബ്രറി പ്രവർത്തകനുള്ള സി.കെ ശേഖരൻ പുരസ്കാരം നേടിയ കെ പി കുഞ്ഞികൃഷ്ണൻ, മാത്യു എം കുഴിവേലി കലാ സാഹിത്യ അവാർഡ് നേടിയ രതീശൻ ചെക്കിക്കുളം, സഖാവ് അറാക്കൽ നാടകരചന നിർവ്വഹിച്ച ശ്രീധരൻ സംഘമിത്ര എന്നിവരെ ചടങ്ങിൽ ആദരിക്കും.
ചടങ്ങ് ടി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും.