മയ്യിൽ:- മയ്യിൽ അഥീന നാടക- നാട്ടറിവ് വീടിൻ്റെ വാർഷികാഘോഷം സമാപിച്ചു. കയരളം എ യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ ഫോക് ലോറിസ്റ്റ് എ വി അജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. വിവിധ അവാർഡ് ജേതാക്കളും പ്രതിഭകളുമായ കെ പി കുഞ്ഞികൃഷ്ണൻ, ശ്രീധരൻ സംഘമിത്ര, ടി.പി. നിഷ ടീച്ചർ, നന്ദു ഒറപ്പടി, ഷിബു വെട്ടം, പ്രജീഷ് ഏഴാം, ശരത്ത് അത്താഴക്കുന്ന്, ഷാജു പനയൻ, ദേവിക എസ് ദേവ് , സച്ചിൻ സുനിൽ, സനിഗ പ്രദീപ്, യൂട്യൂബർ ബിജു പാവനൂരും കുടുംബവും തുടങ്ങിയവരെയും സംസ്ഥാന കേരളോത്സവ വിജയികളായ കലാകാരന്മാരെയും അനുമോദിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ വിജയികളായ ചെന്താര കിളിയളം, റെഡ്സ്റ്റാർ നണിയൂർ നമ്പ്രം ടീമിന് പി.പി രമേശൻ വിതരണം ചെയ്തു. രവി മാണിക്കോത്ത്, കെ.പി.കുഞ്ഞികൃഷ്ണൻ, ശിശിരകാരായി, ശ്രീത്തു ബാബു, കെ.പി.കുഞ്ഞികൃഷ്ണൻ, ശിഖ കൃഷ്ണൻ എന്നിവർ സംസാരിച്ചു. അഥീന നാടക നാട്ടറിവ് വീട് അവതരിപ്പിച്ച നാട്ടു മൊഴി നാടൻപാട്ട് മേളയും കൊളച്ചേരി നാടക സംഘത്തിൻ്റെ സഖാവ് അറാക്കൽ നാടകവും അരങ്ങേറി. നാടകാനന്തരം നാടകപ്രവർത്തകർക്ക് ആദരണം നൽകി. മോഹൻ കാരക്കീൽ അധ്യക്ഷനായിരുന്നു. എ വി അജയകുമാർ ഉപഹാര വിതരണം നടത്തി. ദിൽന കെ തിലക് , വിശാൽ രാജ്, ആതിര രമേശ് എന്നിവർ സംസാരിച്ചു..