കാട്ടാമ്പള്ളി ഗവ:യു .പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി തുടങ്ങി

 


കാട്ടാമ്പള്ളി:-കാട്ടാമ്പള്ളി ഗവ:യു .പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി' കവിയും, പ്രഭാഷകനും, സിനിമാ പ്രവർത്തകനുമായ ശ്രീ.രാജേഷ് വാര്യർ ഉദ്ഘാടനംചെയ്തു. നിങ്ങൾ ഇന്ന് എത്ര സമയം വായിച്ചു എന്നു തുടങ്ങിയ ഉദ്ഘാടന പ്രഭാഷണം വായനയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാൻ ഏറെ സഹായകമായി. 

എസ്.എം.സി .ചെയർമാൻ ശ്രീ.ഷാജി സി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സജിത് എ.കെ, കൺവീനർ സുമ.ഇ.പി, സ്റ്റാഫ് സിക്രട്ടരി രജനി ബേബി.എം ആർ, എസ് ആർ ജി കൺവീനർ ദീപ സി.കെ., സീനിയർ അസിസ്റ്റന്റ് പ്രീത തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്നവതരിപ്പിച്ച അക്ഷര ഗാനവും, പുസ്തക തോണി പുസ്തക പ്രദർശനവും നടന്നു.



Previous Post Next Post