കെ.പി. കുഞ്ഞി കൃഷ്ണനെ അനുമോദിച്ചു

   


മയ്യിൽ: മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള സി.കെ.ശേഖരൻ മാസ്റ്റർ പുരസ്ക്കാരം നേടിയ കെ.പി.കുഞ്ഞികൃഷ്ണനെ മയ്യിൽ പെൻഷൻ ഭവനിൽ വെച്ച് അനുമോദിച്ചു. കെ.എസ്.എസ്.പി.യു. മയ്യിൽ, മയ്യിൽ വെസ്റ്റ് യൂനിറ്റുകൾ ചേർന്നു സംഘടിപ്പിച്ച അനുമോദന സമ്മേളനം യൂനിയൻ സംസ്ഥാന സെക്രട്ടറി പി.വി .പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഇ. മുകുന്ദൻ പാരിതോഷികം നല്കി. 

മയ്യിൽ യൂനിറ്റ് പ്രസിഡണ്ട് കോരമ്പേത്ത് നാരായണൻ അദ്ധ്യക്ഷനായി. കെ.ബാലകൃഷ്ണൻ നായർ, സി.പത്മനാഭൻ, കെ.വി. യശോദ, വി.സി. ഗോവിന്ദൻ, പി.വി.രാജേന്ദ്രൻ,പി.കെ.ഗോപാലകൃഷ്ണൻ, സി.വി. ഭാസ്ക്കരൻ പി.ബാലൻ മുണ്ടോട്ട് , പി.കൃഷ്ണൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. കെ.പി.കുഞ്ഞികൃഷ്ണൻ മറുമൊഴി നല്കി. മയ്യിൽ യൂനിറ്റ് സെക്രട്ടറി ഇ.പി.രാജൻ സ്വാഗതവും വെസ്റ്റ് യൂനിറ്റ് സെക്രട്ടറി പി.പി. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു. 


Previous Post Next Post