മയ്യിൽ:- ഓണത്തിനെ വരവേൽക്കാനായി ഒരുങ്ങുകയാണ് മയ്യിൽ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ കുടുംബശ്രീ പ്രവർത്തകർ.ഹരിതകം കാർത്തിക ജെ എൽ ജി ഗ്രൂപ്പുകൾ സംയുക്തമായാണ് പൂകൃഷി ചെയ്യുന്നത്. അഞ്ഞൂറോളം ചെണ്ടുമല്ലി തൈകളാണ് കൃഷി ചെയ്യുന്നത്.മയ്യിൽ കൃഷി ഭവനാണ് ചെണ്ടു മല്ലി തൈകൾ നൽകുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രവി മാണിക്കോത്ത് നിർവഹിച്ചു.വാർഡ് വികസന സമിതി കൺവീനർ സി വി അനൂപ് അധ്യക്ഷനായി.
എ ഡി എസ് സെക്രട്ടറി സിന്ധു കെ വി സ്വാഗതവും സി ഡി എസ് മെമ്പർ മിനി നന്ദിയും പറഞ്ഞു.രാജിനി ഇന്ദുലേഖ, ഗീത, രൂപ, പ്രീത, ലളിത സാവിത്രി മലർ എന്നിവർ സംസാരിച്ചു