തിരുവനന്തപുരം:-ഒരുതദ്ദേശസ്ഥാപനത്തിൽ ഒരു ടൂറിസം കേന്ദ്രം എന്ന നിലയിൽ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്തി വികസിപ്പിക്കുന്ന ‘ഡെസ്റ്റിനേഷൻ ചലഞ്ച്’ പദ്ധതിക്ക് ജൂൺ 8ന് തുടക്കമാവുകയാണ്. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തി.
ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയില്‍ പഞ്ചായത്തുകളില്‍ ആകർഷകമായ ഒരു കേന്ദ്രമെങ്കിലും കണ്ടെത്തി വികസിപ്പിക്കുകയാണ് ലക്ഷ്യം. ലഭിച്ച അപേക്ഷകളിൽ ടൂറിസം സാധ്യതകൾ പരിശോധിച്ചാണ് കേന്ദ്രങ്ങളുടെ തെരഞ്ഞെടുപ്പ്. പ്രൊപ്പോസൽ സമർപ്പിക്കാനുള്ള സമയം ആഗസ്ത് 30വരെയാണ്. തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ആർകിടെക്റ്റുമാരുടെ സേവനം തേടാൻ അനുമതി നൽകിയിട്ടുണ്ട്.