തളിപ്പറമ്പ്: കുറുമാത്തൂർ കീരിയാട് വയോധികയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണം കവർന്ന പ്രതി അറസ്റ്റിൽ. ചുഴലി വളക്കെയിലെ മുക്കാടത്തി വീട്ടിൽ എം.അബ്ദുൾ ജബ്ബാറിനെയാണ്(51)തളിപ്പറമ്പ് പോലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്.
വീടുകളിലെത്ത് മരുന്ന് വിൽപ്പന നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് പുലർച്ചയോടെ തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി.ദിനേിശൻ, എസ്.ഐ പി.സി.സഞ്ജയ്കുമാർ എന്നിവർ ചേർന്ന് അബ്ദുൾ ജബ്ബാറിനെ പിടികൂടിയത്.