കുറ്റ്യാട്ടൂർ: - രക്തമൂലകോശം ദാനം ചെയ്ത കുറ്റ്യാട്ടൂർ സ്വദേശിയായ പി കെ സജിലിനെ ബി ജെ പി കുറ്റ്യാട്ടൂർ ഏരിയ കമ്മറ്റി ആദരിച്ചത് . നരേന്ദ്ര മോദി സർക്കാരിൻ്റെ എട്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെയും ആരോഗ്യ _ സന്നദ്ധ പ്രവർത്തകരെയും ആദരിക്കുന്നതിൻ്റെ ഭാഗമായി സജിലിൻ്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ ബിജെപി ജില്ലാ ജനറൽ സിക്രട്ടറി ബിജു ഏളക്കുഴി സ്നേഹോപഹാരം കൈമാറി .
മയ്യിൽ മണ്ഡലം ജനറൽ സിക്രട്ടറി ശ്രീഷ് മീനാത്ത് മണ്ഡലം ട്രഷറർ ബാബുരാജ് രാമത്ത് കുറ്റ്യാട്ടൂർ ഏരിയ പ്രസിഡൻ്റ് പ്രമോദ് കെ ഷംജിത്ത് .ബിനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു . നാടും പേരും അറിയാത്ത ഒരാൾക്ക് മഞ്ജദാനം ചെയ്ത സജിലിൻ്റെ പുണ്യ പ്രവർത്തി മറ്റുള്ള ചെറുപ്പക്കാർക്ക് മാതൃകയും പ്രചോദനവുമാണെന്നും ഇതുപോലുള്ള ചെറുപ്പക്കാരാണ് സമൂഹത്തിന് ആവശ്യമെന്നും ബിജു ഏളക്കുഴി അഭിനന്ദിച്ചു.