മയ്യിൽ :- ഇക്കഴിഞ്ഞ Plus 2 സയൻസ് പരിക്ഷയിൽ 1200 ൽ 1200 ഉം കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ മയ്യിൽ IMNSGHSS ലെ മേഘ ഉണ്ണികൃഷ്ണനെ മയ്യിൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. ജനപ്രതിനിധികൾ അനുമോദനവുമായി വിട്ടിലെത്തി ഉപഹാരം നൽകി.
മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ റിഷ്ന ഉപഹാരം സമർപ്പിച്ചു. ക്ഷേമകാര്യസ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ വി വി അനിത,ഇ എം രമേശൻ, ബിജു, ശാലിനി കെ, സുചിത്ര കെ പി, സന്ധ്യ എം വി എന്നിവർ പങ്കെടുത്തു.