കൊളച്ചേരി:-കൊളച്ചേരി പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ ഫോർ മെന്റലി ചാലഞ്ച്ഡ്ന്റെ പ്രവേശനോത്സവം ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് അവർകൾ ഉൽഘാടനം ചെയ്തു വൈസ് പ്രസിഡന്റ് സജിമ എം അധ്യക്ഷത വഹിച്ചു
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ അസ്മ കെ വി, സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, അസി.സെക്രട്ടറി ഷിഫിലുദ്ധീൻ, കുടുംബശ്രീ ചെയർപേഴ്സൻ ദീപ, കുടുംബശ്രീ വൈസ് ചെയ്‌പേഴ്സൻ ശ്രീലത, കുടുംബശ്രീ പ്രോഗ്രാം മാനേജർ വിനേശ് , സ്കൂൾ പ്രിൻസിപ്പാൾ പ്രസന്ന കെ പി ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് വാർഡ് മെമ്പർ സീമ കെ സി സ്വാഗതവും പ്രതിഭ ടീച്ചർ നന്ദിയും അർപ്പിച്ചു.