പെരുമാച്ചേരി ജി എൽ പി സ്കൂൾ പള്ളിപ്പറമ്പ് പ്രവേശനോത്സവം നടത്തി

 

പള്ളിപ്പറമ്പ്:- പെരുമാച്ചേരി ഗവൺമെൻറ് എൽ പി സ്കൂൾ പള്ളിപ്പറമ്പിൽ  പ്രവേശനോത്സവം പിടിഎ പ്രസിഡണ്ട് കെ പി മഹമൂദിന്റെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ .കെ മുഹമ്മദ് അഷ്റഫ് , മള്ഹറുൽ ഇസ്‌ലാം മദ്‌റസ പ്രധാനാധ്യാപകൻ  സലീം അസ്അദി, കെ കെ അബ്ദുസ്സലാം മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം. നടത്തി. 

SSF  നൽകിയ വിദ്യാർത്ഥികൾക്കുള്ള ഗിഫ്റ്റ് വിതരണം   സി എം മുസ്തഫ ഹാജി നിർവഹിച്ചു. കെ എസ് യു , യൂത്ത് കോൺഗ്രസ്  നൽകുന്ന ഗിഫ്റ്റ് വിതരണം മുഫീദ് ഇ വി, മൻസൂർ കെ എന്നിവർ ചേർന്ന് നിർവഹിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ പരിപാടികൾ നടന്നു. പ്രധാനാധ്യാപിക ശ്രീമതി  ജലജകുമാരി സ്വാഗതം പറഞ്ഞ ചടങ്ങിന് ശ്രീ രജിത്ത് മാസ്റ്റർ നന്ദി പറഞ്ഞു.




Previous Post Next Post