കമ്പിൽ :- പൊതു സമൂഹത്തിന് എന്നുംഅനുകരിക്കാവുന്ന മാതൃകയാണ് സി.ബാലകൃഷ്ണൻ മാസ്റ്റർ എന്ന് ഡിസിസി ജന.സെക്രട്ടറി രജിത്ത് നാറാത്ത് പറഞ്ഞു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച സി ബാലകൃഷ്ണൻ മാസ്റ്ററുടെ നാലാം ചരമ വാർഷിക ദിനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് കെ.എം.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.കെ. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. വി.പത്മനാഭൻ മാസ്റ്റർ, കെ.പി.ചന്ദ്രൻ മാസ്റ്റർ, സി.ശ്രീധരൻ മാസ്റ്റർ , എം.സജിമ, സി.യഹിയ, ടി.പി.സുമേഷ് , എം.ടി. അനീഷ്, കെ.ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബ്ലോക്ക് സിക്രട്ടറി പി.കെ.രഘുനാഥ് സ്വാഗതവും സി.കെ. സിദ്ധീഖ് നന്ദിയും പറഞ്ഞു.