കുറ്റ്യാട്ടൂർ: -നരേന്ദ്ര മോദി EDയെ ഉപയോഗിച്ച് നടത്തുന്ന അന്വേഷണം ആത്മാർത്ഥമാണെങ്കിൽ ആദ്യം ചോദ്യം ചെയ്യേണ്ടത് അമിത്ഷായെയാണെണ് DCC ജന.സെക്രട്ടറി അഡ്വ.ഇ.ആർ വിനോദ് പറഞ്ഞു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചട്ടുകപ്പാറ സബ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
2016 നവംബർ എട്ടിന് നോട്ടു നിരോധനത്തിനു മറവിൽ അമിത്ഷാ പ്രസിഡണ്ട് ആയ അഹമ്മദബാദ് ജില്ലാ സഹകരണ ബാങ്കിൽ കൂടി മാറ്റിയെടുത്ത കള്ള പണത്തിൻറെ കണക്ക് 800 കോടി കൊടിക്കടുത്ത് വരും.ഈ പണത്തിൻറെ സ്രോതസ് അന്വേഷിക്കാൻ ഇതുവരെ ഒരു ഇഡിയും രാജ്യത്ത് തയ്യാറായിട്ടില്ല. കുപ്രസിദ്ധമായനോട്ടുനിരോധനത്തിൻ്റെ മറവിൽഏകദേശം 2800 കോടിയിലധികമാണ് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ സംഘടനകൾ നേതൃത്വം നൽകുന്ന ബാങ്കുകളെ ഉപയോഗിച്ചുകൊണ്ട് മാറ്റിയെടുത്തത് .
രാഹുൽഗാന്ധിക്കെതിരെ ഒരു തെളിവുമില്ലാതെ രാഷ്ട്രീയ പ്രതികാരം തീർക്കുന്നതിനു വേണ്ടി മോദി നടത്തുന്ന ഈ പ്രഹസനത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്ന് ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പ്രസ്താവിച്ചു .
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ. എം. ശിവദാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. DCC ജനറൽ സിക്രട്ടറി അഡ്വ. കെ.സി.ഗണേശൻ, ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ ,ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് കോറളായി,മൈനോറിറ്റി കോൺഗ്രസ് ജില്ലാ കോഡിനേറ്റർ സി.എച്ച്.മൊയ്തീൻ കുട്ടി,മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് വി.പത്മനാഭൻ മാസ്റ്റർ ,കെ എസ് എസ് പി എ കണ്ണൂർ ജില്ലാ സെക്രട്ടറി കെ സി രാജൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ കെ പി ചന്ദ്രൻ മാസ്റ്റർ, പി.പി. സിദ്ദിഖ്, മണ്ഡലം പ്രസിഡണ്ട്മാരായ കെ പി ശശിധരൻ ,കെ. ബാലസുബ്രഹ്മണ്യൻ, എൻ.പി.പ്രേമാനന്ദൻ, കെസത്യൻ തുടങ്ങിയവർ ചടങ്ങിന്ആശംസകൾ നേർന്നു സംസാരിച്ചു.
എംപി.ഗോപാലൻ നമ്പ്യാർ സ്വാഗതവും മാണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി.വി. സതീശൻ നന്ദിയും പറഞ്ഞു.
ധർണ്ണയ്ക്ക് പികെ രഘുനാഥൻ മാസ്റ്റർ,സി ശ്രീധരൻമാസ്റ്റർ ,എ മോഹനൻ മലപ്പട്ടം, എ കെ ശശിധരൻ ,കെ കെ നിഷ ,യൂസഫ് പാലക്കൽ ,പി കെ വിനോദ് ,പി കെ പ്രഭാകരൻ മാസ്റ്റർ ,പി ശിവരാമൻ തുടങ്ങിയവർ നേതൃത്വം നൽകി.