JCB ക്ക് മുകളിൽ കുന്നിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ച സംഭവം; കരാറുകാരന്റെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണം :- മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി


മയ്യിൽ :-
JCB ക്ക് മുകളിൽ കുന്നിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ച സംഭവത്തിൽ കരാറുകാരന്റെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നു മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരൻ മുഖ്യമന്തിക്ക് നൽകിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. 

രണ്ട് ദിവസം മുമ്പ് പുലർച്ചെ 01.30 മണിക്കായിരുന്നു മയ്യിൽ പഞ്ചായത്തിലെ അരിമ്പ്ര എന്ന സ്ഥലത്ത് നിന്നും മണ്ണെടുക്കാനായി JCB ഉപയോഗിച്ച് കുന്നിടിക്കുമ്പോൾ മുകളിൽ നിന്നും പാറക്കല്ലുകൾ ഊർന്നിറങ്ങി JCB ക്ക് മുകളിൽ  പതിച്ച് അതിഥി തൊഴിലാളിയായ ഉത്തർപ്രദേശ് സ്വദേശി മുഹമദ് നൗഷാധ് ആലം എന്ന 25 കാരൻ ദാരുണമായി മരണ പ്പെട്ടത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളോ മതിയായ വെളിച്ചമോ ഇല്ലാതെയായിരുന്നുപത്തോളം JCB യെ കൊണ്ട് രാതി കാലകളിൽ കുന്നിടിക്കലും മണ്ണെടുപ്പും നടത്തിയത്. ദേശീയ പാത വികസനത്തിന് വേണ്ടിയാണ് ഈ അനിയന്ത്രിത കുന്നിട്ടിക്കലും മണ്ണെടുപ്പും നടത്തുന്നത്. ഇത് മൂലം പരിസരവാസികളായ വീട്ടുകാർ ഭയവിഹ്വലരായാണ് കഴിഞ്ഞു കൂടുന്നത്. 

മയ്യിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരം അനിയന്ത്രിത ഖനനം നടത്തി പരിസ്ഥിതി പ്രാധാന്യമുള കുന്നുകൾ ഇടിച്ച് മണ്ണെടുപ്പ് നടത്തുന്ന മണ്ണ് മാഫിയ ഇവിടെ തഴച്ചുവളരുകയാണ്.  ഇതിന് ഒരു നിയന്ത്രണം വരുത്തിയില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകേണ്ടിവരുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസ്താവിച്ചു. 

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി. ശശിധരൻ , അഡ്വ.കെ.വി. മനോജ് കുമാർ . ഇ.കെ. മധു .സി.എച്ച് മൊയ്തീൻ കുട്ടി . കെ.സുനിൽ ,ടി.എം ബ്രാഹിം . കെ.കെ.അബ്ദുള്ള . കെ.വി.അബ്ദുളള എന്നിവർ സ്ഥലം സന്ദർശിച്ചു.

Previous Post Next Post