മാണിയൂർ :- കുറ്റിയാട്ടൂർ മാവിന്റെ ഇലയിൽ നിന്നും പൽപ്പൊടി നിർമ്മിക്കാം എന്ന മനോഹര വാഗ്ദാനത്തിൽ ആരംഭിച്ച നീലേശ്വരം ഇന്നോവൽസ് നിക്ക എന്ന കമ്പനി മാവില ശേഖരിച്ച വകയിൽ കുടുംബശ്രീക്ക് നൽകിയ വണ്ടി ചെക്കിന്റെ കാര്യത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് ഭരണക്കാർക്ക് മറുപടിയില്ലെന്ന് യുഡിഎഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുന്നേയാണ് കുറ്റ്യാട്ടൂർ പഞ്ചായത്തുമായി സഹകരിച്ച് കുടുംബശ്രീ പ്രവർത്തകരിൽ നിന്നും നീലേശ്വരം ആസ്ഥാനമായ സ്വകാ ര്യകമ്പനി കുറ്റ്യാട്ടൂർ മാവിന്റെ ഇലകൾ ശേഖരിച്ചത്. കിലോയ്ക്ക് 150/- രൂപ വരുന്ന പഴുത്തതും ഉണങ്ങിയതുമായ മാവിലകൾ രണ്ട് ഘട്ടങ്ങളിലായി കുടുംബശ്രീ പ്രവർത്തകരിൽ നിന്നും ശേഖരിച്ചിരുന്നു.
“കുപ്പതൊട്ടിയിലെ മാണിക്യം" എന്ന പേരിലാണ് ഈ പ്രവർത്തനം ആരംഭി ച്ചത്. നിരവധി കുടുംബങ്ങൾക്ക് വരുമാനം കണ്ടെത്താനുള്ള സ്രോതസ്സായതിനാൽ കക്ഷി രാഷ്ട്രീയഭേദമന്യേ എല്ലാവരും സ്വാഗതം ചെയ്തതാണ്. കഴിഞ്ഞ ഏപ്രിൽ മാസം 2-ാം തിയ്യതിയാണ് പ്രദേശത്ത്കാർക്ക് അഭിമാനിക്കാൻ സാധിക്കുന്നതരത്തിൽ കുറ്റ്യാട്ടൂർ മാങ്ങയ്ക്ക് ദേശസൂചിക പദവി ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് മന്ത്രി എം. വി.ഗോവിന്ദൻമാസ്റ്റർ കൈമാറിയത്. അന്നേ ദിവസം തന്നെയാണ് നീലേശ്വരം ഇന്നോ വൽസ് നിക്ക എന്ന കമ്പനി കുടുംബശ്രീ പ്രവർത്തകർക്ക് ശേഖരിച്ച മാവിലയുടെ തുകയായി ലക്ഷത്തോളം രൂപയുടെ ചെക്ക് മന്ത്രി കൈമാറിയത്.
ഏപ്രിൽ 2 ന് കൈമാറിയ ചെക്കിൽ നിന്നും തങ്ങൾക്ക് വിറ്റ മാവിലയിൽ നിന്നും കിട്ടേണ്ട തുകയെ പറ്റി നിരവധി തവണ അധികൃതരുമായി കുടുംബശ്രീ പ്രവർത്തകർ ബന്ധപ്പെട്ടിട്ടും അവധി പറഞ്ഞ് നീട്ടികൊണ്ട് പോവുകയാണുണ്ടായത്. പിന്നീ ടാണ് അന്ന് മന്ത്രി കൈമാറിയ ചെക്കിൽ നയപൈസപോലമില്ലായെന്ന യാഥാർത്ഥ്യം മനസ്സിലായത്. ചെക്കിന് 3 മാസം കാലാവധിയുണ്ടെന്ന വിചിത്രമായവാദം നിരത്തി പഞ്ചായത്ത് ഭരണക്കാർ പ്രതിഷേധത്തെ പ്രതിരോധിക്കുകായാണ്. അക്കൗണ്ടിൽ പണമില്ലാത്ത ചെക്ക് വണ്ടി ചെക്കാണെന്ന് സാമാന്യബോധം പോലും ഇതിന് നേതൃത്വം നൽകിയവർക്കില്ല. കുടുംബശ്രീ അംഗങ്ങളെയും പഞ്ചായത്ത് ഭരണസ മിതിയെയും മന്ത്രിയേയും വഞ്ചിച്ച സ്വകാര്യ കമ്പനിയെ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവർ ന്യായീകരിക്കുന്നത് സ്വാർത്ഥ താൽപര്യം കൊണ്ടാണെന്ന് പരക്കെ ആക്ഷേപമുണ്ട്.
വണ്ടി ചെക്ക് കൈമാറിയ വാർത്ത ഒരു പ്രമുഖ മലയാളപത്രം റിപ്പോർട്ട് ചെയ്യു കയും സോഷ്യൽ മീഡിയയും പ്രതിപക്ഷ യുവജയ സംഘടനകളും വിഷയം ഏറ്റെ ടുക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ വ്യക്തമായ മറു പടി പറയാനോ കുടുംബശ്രീ പ്രവർത്തകരുടെ ആശങ്ക അകറ്റാനോ പഞ്ചായത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
വകുപ്പ് മന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ് പഞ്ചായത്തിന്റെ ഭാഗത്ത് ഇത്തരം പ്രവൃത്തികൾ ഉണ്ടായിരിക്കുന്നത്. വീഴ്ചകൾക്കിടയിലും പച്ചകള്ളം പ്രച രിപ്പിക്കുന്നത് നിർത്തണം. ആദ്യ രണ്ട് ഘട്ടങ്ങൾക്ക് പുറമെ ഇത് സ്വീകരിക്കാത്തതി നാൽ ശേഖരിച്ച് വച്ച ഇലകൾ കെട്ടിക്കിടക്കുന്നതും പ്രവർത്തകരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
ഇതേ കമ്പനിയുടെ ശാഖ കുറ്റ്യാട്ടൂർ പഞ്ചായത്തിലും തുടങ്ങാനുള്ള നീക്കം ചിലരുടെ സ്വാർത്ഥ താൽപ്പര്യങ്ങളാണ് തെളിയിക്കുന്നതെന്ന് യു.ഡി.എഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
പഞ്ചായത്ത് പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ചേർന്ന് ഭരണസമിതിയെയും ജനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് നടത്തുന്ന ഇത്തരം തട്ടിപ്പുകൾക്ക് ജനങ്ങളെ അണിനിരത്തിക്കൊണ്ട് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും സ്വാർത്ഥ താൽപര്യത്തിന് വേണ്ടി അധികാരം ദുരുപയോഗം ചെയ്ത പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും തൽസ്ഥാനം രാജിവെക്കണമെന്നും പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ഹാഷിം ഇളമ്പയിലും കൺവീനർ വി.പത്മനാഭൻ മാസ്റ്ററും പത്രക്കുറിപ്പിൽ അറിയിച്ചു.