ഇന്ന് ജൂലായ് 29 - ലോക ORS ദിനം

 


ഓ ആർ  എസ്--- കണ്ടാൽ ഒരു ചെറിയ പാക്കറ്റ് , എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിലെ കോളറയെ  തോൽപ്പിച്ച അമൃത കുംഭമാണിത്. 

 ഓറൽ  റീഹൈഡ്രേഷൻ  സാൾട്..

വയറിളക്ക രോഗങ്ങളും ഓ ആർ എസ് ലായനിയും

ORS  നു വേണ്ടി മാറ്റിവച്ചിരിക്കുന്ന വാരമാണ് ജൂലായ്  22  മുതൽ 29 തു വരെ ..

എന്തിനാണ് ഈ ഒരാഴ്ച ORS  നു വേണ്ടി മാറ്റിവച്ചിരിക്കുന്നത് .

എന്തിനാണ് വയറിളക്കത്തിന് ഇത്രേം വലിയ പ്രാധാന്യം കൊടുക്കുന്നത് ?

എന്ന്  ചോദിച്ചാൽ  നമ്മുടെ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണം ഒന്ന്  പഠിച്ചു  നോക്കിയാൽ ഏറ്റവും കൂടുതൽ കുട്ടികൾ മരണപ്പെടുന്നത് രണ്ടു കാര്യങ്ങൾ കൊണ്ടാണ്. 

1..ന്യൂമോണിയ 

2..വയറിളക്കം .

അതാണ് വയറിളക്കത്തിന്റെ പ്രത്യേകത 

അതുകൊണ്ടുതന്നെ വയറിളക്കത്തെ   പ്രതിരോധിക്കാൻ  സാധിച്ചാൽ, 

പരിസര  ശുചിത്വവും വ്യക്തി ശുചിത്വവും കൊണ്ട് വയറിളക്കം വരാതെ നോക്കാൻ സാധിച്ചാൽ 

വയറിളക്കം വന്നാൽ കൃത്യമായി ചികിൽസിക്കാനും  സാധിച്ചാൽ 

എത്രയോ മരണങ്ങൾ നമുക്ക് ഒഴിവാക്കാൻ സാധിക്കുO.

അതുകൊണ്ടാണ്   വയറിളക്കത്തി  ന്  ഇത്രേം വലിയ പ്രാധാന്യം കൊടുക്കുന്ന തും  ORS നെക്കുറിച്ചു, ആ അത്ഭുത ലായനിയെക്കുറിച്ചു   ജനങൾക്ക് എല്ലാവര്ക്കും  ഒരു പൂർണ്ണ അവബോധം നൽകുന്നതിനും  വേണ്ടിയാണ് ഒരാഴ്ച തന്നെ ഇതിനു വേണ്ടി മാറ്റിവെച്ചിരിക്കുന്നത് .

എന്താണ് വയറിളക്കം

സ്വാഭാവികമല്ലാത്ത രീതീയിൽ കൂടുതൽ തവണ വയർ അയഞ്ഞുപോകുകയാണെങ്കിൽ അതിനെ 

വയറിളക്കം,ഡയറിയ ,അതിസാരം എന്നൊക്കെ പറയും .


മഴക്കാലത്താണ് ഇത് കൂടുതലായി കാണുന്നത് .


2 മുതൽ 5 ശതമാനം വരെ ഉള്ള കേസിൽ  വളരെ ഗുരുതരമായ നിര്ജ്ജലീകരണവും ആശുപത്രി വാസവും ചിലപ്പോൾ മരണം വരെ സംഭവിക്കാനും ഉള്ള സാധ്യതയുണ്ട് .

അതുകൊണ്ടു തന്നെ വയറിളക്കം ശ്രദ്ധിച്ചില്ലെങ്കിൽ 2 മുതൽ 5 ശതമാനം വരെ ഉള്ള കേസിൽ  വളരെ അധികം പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

 ഈ കണക്കുകൾ നോക്കൂ ….   

ഇന്ത്യയിൽ ഒരു വര്ഷം വയറിളക്കം മൂലം അഞ്ചു വയസ്സിൽ താഴെ  (7.5) ഏഴര  ലക്ഷത്തോളം കുട്ടികൾ മരിക്കുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത് .


കൃത്യമായി    ശ്രദ്ധിക്കാനും     ചികിൽസിക്കാനും  സാധിച്ചാൽ 

എത്രയോ മരണങ്ങൾ നമുക്ക് ഒഴിവാക്കാൻ സാധിക്കുO.

രണ്ടു തരത്തിലുള്ള വയറിളക്ക രോഗങ്ങൾ ആണ് ഉള്ളത്

ഹ്രസ്വകാല വയറിളക്ക രോഗങ്ങൾ 

 ദീർഘ കാല  വയറിളക്ക രോഗങ്ങൾ


ഇതിൽ ഹ്രസ്വകാല വയറിളക്ക രോഗങ്ങൾ ആണ്  കാണുന്ന 90 % 

വയറിളക്ക രോഗങ്ങളും 

5 മുതൽ 15 % മാത്രമാണ് ദീർഘ കാല  വയറിളക്ക രോഗങ്ങൾ..


ഹ്രസ്വകാല വയറിളക്ക രോഗങ്ങൾ


ഏകദേശം മൂന്നു ദിവസം മുതൽ ഏഴ് ദിവസം വരെയാണ് നീണ്ടുനിൽക്കുന്നത് 

അതിനുള്ളിൽ അതിനൊരു ശമനം ഉണ്ടാകാനാണ് പതിവ്. 

അത് കൂടുതലും അണുബാധകൾ കാരണമാണ്.

വയറിളക്കത്തിന് കാരണമായ അണുബാധകൾ 

വൈറസുകൾ 

വൈറസുകളെക്കുറിച്ചു നമ്മൾ  ഇപ്പോൾ ധാരാരാളം കേട്ടുകൊണ്ടിരിക്കുകയാണ് 

റോട്ടാ  വൈറസ് 

സിക്കാ വൈറസ്

 കൊറോണ വൈറസ് 

Dengue വൈറസ് 

എന്ററോ വൈറസ് മുതലായവ യാണ് അതിൽ പ്രധാനം .


ഏറ്റവും കൂ കൂടുതൽ   വയറിളക്കമുണ്ടാക്കുന്നത് വൈറസുകൾ ആണ്

 അതിൽ പ്രധാനമായത് റോട്ടാവൈറ്സ് ആണ് .


 റോട്ടാവൈറ്സ് ന് എതിരെപ്രതിരോധ തുള്ളിമരുന്ന് നൽകാറുണ്ട് .


റോട്ടാവൈറസ്   ചെറിയ കുട്ടികളിൽ  വളരെ ഗുരുതരമായ വയറിളക്കം ഉണ്ടാക്കാറുണ്ട് 

അതിനെ പ്രതിരോധിക്കാനാണ് ഈ തുള്ളിമരുന്ന് കൊടുക്കുന്നത് .

ബാക്റ്റീരിയകൾ മൂലമുള്ള വയറിളക്കത്തിന്  ഡിസെൻ്ററി  എന്നാണ് പറയുന്നത്. 


 ഈ വയറിളക്കത്തിൽ  മലത്തിൽ രക്തം കൂടി കലർന്നിട്ടുണ്ടാവും .


ഈ വയറിളക്കത്തിന്  ഡോക്ടർ മാർ ആന്റിബയോട്ടിക്  ചികിത്സ നൽകാറുണ്ട്. 


കൂടാതെ മറ്റു രോഗാണുക്കൾ കൂടി വയറിളക്കം ഉണ്ടാക്കാറുണ്ട്. 

അമീബ 

ജിയാർഡിയ  മുതലായവ.

നമ്മുടെ കുടലിലുണ്ടാകുന്ന സാധാരണ വിരകൾ (വിരബാധ )

അതും ഒരു പരിധി കഴിഞ്ഞാൽ ചിലപ്പോൾ വയറിളക്കം ഉണ്ടാക്കും 


എങ്ങിനെ- രോഗം പകരും -- കാരണങ്ങൾ

രോഗാണുക്കൾ കലർന്ന മലിനമായ ആഹാരത്തിൽകൂടിയും 

 ശുദ്ധമല്ലാത്ത കുടിവെള്ളത്തിൽ കൂടി യും

ശുചിത്വമില്ലാത്ത വീടും പരിസരവും കാരണമായും

വൃത്തിയില്ലായ്മ , വ്യക്തിശുചിത്വമില്ലായ്മയിലൂടെ യും

അടച്ചുവെക്കാത്തതും ശരിയായി പാചകം ചെയ്യാത്തതുമായ ഭക്ഷണത്തിലൂടെയും

 ഒക്കെ രോഗാണുക്കൾ നമ്മുടെ വായിൽ കൂടി ആമാശയത്തിലേക്ക് എത്തുകയും അവിടെ ഇൻഫെക്ഷൻ ഉണ്ടാക്കുകയും വയറിളക്കം സംഭവിക്കുകയും ചെയ്യുന്നു.


                                        ചികിത്സ 

രോഗാവസ്ഥയുടെയും,

നിര്ജ്ജലീകരണം ഒക്കെ ക്യാറ്റഗറൈസ് ചെയ്താണ്  ഗുരുതരമാണോ ,ആശുപത്രിവാസം വേണോ , വീട്ടിൽ വെച്ച് ശ്രദ്ധിച്ചാൽ  മതിയോ എന്നൊക്കെ അടിസ്ഥാനമാക്കി ചികിത്സ തീരുമാനിക്കുന്നത്. 

ഇതിൽ വലിയ നിർജ്ജലീകരണം ഇല്ലാത്ത അവസ്ഥയാണ് കുട്ടിക്കെങ്കിലും 

ചെറിയ നിർജ്ജലീകരണം  മാത്രമേ ഉള്ളൂ എങ്കിലും അത്തരം കേസുകളിൽ  കൊടുക്കുന്ന മാജിക്  ചികിത്സയാണു  O R S. 

 ഓറൽ  റീഹൈഡ്രേഷൻ  സാൾട്..

കുട്ടികൾക്ക് ORS നൽകുമ്പോൾ ശ്രേദ്ധിക്കേണ്ട പ്രധാന കാര്യം ,

നൽകുന്ന രീതിയാണ്. നിർദേശ്ശിക്കപ്പെട്ട ഇടവേളകളിൽ ചെറിയ അളവുകളായി നൽകുകയാണ് വേണ്ടത് .


ഒരു നിശ്ചിത അളവിൽ ഉപ്പ്, പഞ്ചസാര എന്നിവയുടെ ഒരു പ്രത്യേക  സംയോജനമാണീ  ലായനി. വയറിളക്കം ,ഛർദ്ദി ഇവ മൂലമുണ്ടാകുന്ന നിർജ്ജലീകരണം തടയാൻ ഉപയോഗിക്കുന്ന ഒരു അത്ഭുതമരുന്നാണിത് . നിർജ്ജലീകരണം തടയുന്നതിന് ഏറ്റവും ലളിതമായ ഈ ചികിത്സാ രീതി ലോകത്ത് എല്ലായിടത്തും ഉപയോഗിക്കപ്പെടുന്നു. 


വൈദ്യ ശാസ്ത്രത്തിലെ വളരെ വലിയ ഈ കണ്ടുപിടുത്തതിലൂടെ,ഒരു കവർ പൊടിയിലൂടെ

 അതും സർക്കാർ ആശുപത്രികളിൽ നിന്നും ഫ്രീ ആയി കിട്ടുന്ന ഒരു കവർ പൊടിയിലൂടെ 

 എത്രയോ ജീവനുകളാണ് രക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളത് . 


വെള്ളം മാത്രമല്ല , ശരീരത്തിൽ നിന്നും നാഷ്ടപ്പെട്ടുപോകുന്ന എനർജി , ലവണങ്ങൾ ഒക്കെ 

അതെ അളവിൽ കൃത്യമായി അടങ്ങിയിരിക്കുന്ന   സാധനമാണ്   ORS .

ORS ൽ  വിവിധ തരം ലവണങ്ങളും പഞ്ചസാരയും അടങ്ങിയിരിക്കുന്നതിനാൽ ദഹന നാളികളിൽ ആഗീരണം ചെയ്യപ്പെടുന്നു . ഇത് നിര്ജ്ജലീകരണത്തെ പ്രതിരോധിക്കാനോ നിയന്ത്രിക്കാനോ സഹായിക്കുന്നു.



 ഇന്ന് ORS റെഡിമേഡ് പൌഡർ ആയി ലഭ്യമാണ്.


രണ്ടു തരാം ORS പക്കമേറ്റുകൾ മാർക്കറ്റിൽ ലഭ്യമാണ് 


കലക്കുന്നതു എങ്ങിനെ

വലിയ കവറിലെ  20 .5  ഗ്രാം  ORS ഒരു ലിറ്റർ    തിളപ്പിച്ചാറിയ  വെള്ളത്തിൽ നന്നായി കലക്കി ആവശ്യത്തിന് കുറേശ്ശേയായി കുടിക്കാൻ നൽകണം. . 


ഏറ്റവും പ്രധാനം നിർജ്ജലീകരണം തടയുക എന്നതാണ് .


ലായനി കലക്കുന്ന സമയത്തു കലക്കുന്ന ആൾക്ക് വ്യക്തിശുചിത്വം നിർബന്ധമാണ്. 

, (കൈകൾ നന്നായി കഴുകി    വൃത്തിയുള്ള പാത്രത്തിൽ കലക്കി വെക്കേണ്ടതാണ് .


ശരീരത്തിൽ നിന്നും നഷ്ട്ടപ്പെടുന്ന ജലവും പാനീയവും 

 ഈ  പാനീയ ചികിത്സയി ലൂടെ തിരികെ ലഭിക്കുന്നു. കലക്കി വെച്ച ലായനി റൂം ടെംപറേച്ചറിൽ സൂക്ഷിച്ചു   അടച്ചു  വെച്ചു  24  മണിക്കൂറിനുള്ളിൽ ഉപയോഗിച്ചു തീർക്കേണ്ടതാണ്.

നിര്ജ്ജലീകരണം ഇല്ലാത്തത അവസ്ഥയിൽ ഓരോതണ വയർ ഇളകുമ്പോഴും ഒരു കിലോഗ്രാം ശരീര ഭാരത്തിനു 10 മില്ലി എന്ന അളവിൽ നൽകേണ്ടതാണ് .

ലായനി ഗ്ളാസ്സിൽ എടുത്ത് സ്പൂൺ കൊണ്ട്,   അഞ്ചു, പത്ത് മിനിറ്റ് ഇടവിട്ട്    അൽപ്പാൽപ്പമായി കൊടുക്കേണ്ടതാണ് . 

 

ഒറ്റയടിക്ക് കൂടുതൽ   കുടിപ്പിച്ചാൽ അധിക അളവിൽ ചെല്ലുന്ന ദ്രാവകം ഛർദ്ദിച്ചു  പോകാ നും വയറിളകാനും ഉള്ള സാധ്യതയാണ് ഉണ്ടാവുക. 

ചെറിയ കവർ  ORS ആണെങ്കിൽ ഒരു കവർ ORS  ഒരു ഗ്ലാസ് വെള്ളത്തിൽ ലയിപ്പിച്ചു  അൽപ്പാൽപ്പമായി കൊടുക്കണം.

കൂടെ വീട്ടിലുള്ള മറ്റു പാനീയങ്ങളും ആഹാരവും  അൽപ്പാൽപ്പമായി കൊടുക്കണം . 


കഞ്ഞിവെള്ളം ഉപ്പിട്ട് നൽകാം.


 ഉപ്പിട്ട തൈര് കൊടുക്കാം 


കരിക്കിൻ വെള്ളം കൊടുക്കാം 


വെജിറ്റബിൾ സൂപ്പ്  ഒക്കെ കൊടുക്കാം 


(പെപ്സി , ഫ്രൂട്ടി പോലുള്ള റെഡിമേഡ് ഡ്രിങ്ക്സ് കൊടുക്കരുത് )


ORS ന്റെ രുചി ഇഷ്ടമാവാതെ ഛർദ്ദിക്കുകയാണെങ്കിൽ 10 മിനിറ്റ് ORS കൊടുക്കുന്നത് നിർത്തിവെച്ച് വീണ്ടും കൊടുക്കാവുന്നതാണ്.


വയറിളക്കം ശമിക്കുന്നതുവരെ ORS ലായനി നൽകേണ്ടതാണ്. 


കൂടെ,  നിർദ്ദേശ്ശിക്കുന്ന അളവിൽ ദിവസവും ഒരു നേരം വീതം    14  ദിവസം  സിങ്ക് കൂടി കൊടുക്കേണ്ടതാണ്. 


എന്തുകൊണ്ടാണ് ഒആർഎസിനൊപ്പം സിങ്ക് നൽകുന്നത്?

കുട്ടികളിലെ വയറിളക്ക എപ്പിസോഡുകൾ ചികിത്സിക്കുന്നതിനുള്ള നിർണായകമായ ഒരു പുതിയ ഇടപെടലാണ് സിങ്ക് സപ്ലിമെന്റേഷൻ. പുതിയ ലോ ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷനുകൾ / ലവണങ്ങൾ (ORS) എന്നിവയ്‌ക്കൊപ്പം സിങ്ക് കഴിക്കുന്നത് മൂന്ന് മാസം വരെ വയറിളക്കത്തിന്റെ എപ്പിസോഡുകളുടെ ദൈർഘ്യവും തീവ്രതയും കുറയ്ക്കുമെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.

അപകടലക്ഷണങ്ങൾ

നിർത്താതെ ഛർദ്ദിലുണ്ടെങ്കിൽ,

ആർത്തിയോടെ വെള്ളം  വലിച്ചു  കുടിക്കുന്നു എങ്കിൽ 

 എത്രയുംപെട്ടെന്ന് ആശുപത്രിയിൽ ഏട്ത്തിക്കേണ്ടതാണ് .


എങ്ങനെ ORS വീട്ടിൽ  ഉണ്ടാക്കാം എന്ന് നോക്കാം  (ഇപ്പോൾ എല്ലായിടത്തും ലഭ്യമായതിനാൽ ഇതിന്റെ ആവശ്യം വരുന്നില്ല )

ഒരു ലിറ്റർ ശുദ്ധമായ കുടിവെള്ളം അല്ലെങ്കിൽ, തിളപ്പിച്ചാറിയ വെള്ളം 

 (200 മില്ലി വീതം ഉള്ള അഞ്ച് കപ്പ്) – അതിലേക്ക്-----

- ആറ്  (6)  ടീസ്പൂൺ  --   പഞ്ചസാര.

ഉപ്പ്   --   ½  ( അര) ടീസ്പൂൺ. 

ചേർത്ത് നല്ലതുപോലെ ഇളക്കി ഉപയോഗിക്കാവുന്നതാണ്.


 അളവ് കൃത്യമായിരിക്കാൻ ശ്രദ്ധിക്കണം .അല്ലെങ്കിൽ പലപ്പോഴും പ്രതികൂല ഫലങ്ങൾ ആണ് ഉണ്ടായിരിക്കുക. 

നിർജ്ജലീകരണം ചികിത്സിക്കുന്നതിനുള്ള വിലകുറഞ്ഞതും സാമ്പത്തികവുമായ മാർഗ്ഗമായി ഇത് പ്രവർത്തിക്കുന്നു, ഇത് പ്രത്യേകിച്ച് കുട്ടികളെയും പ്രായമായവരെയും ബാധിക്കുന്നു

ശരീരത്തിൽ നിന്നും നഷ്ട്ടപ്പെടുന്ന ജലവും പാനീയവും 

 ഈ  പാനീയ ചികിത്സയി ലൂടെ തിരികെ ലഭിക്കുന്നു. കലക്കി വെച്ച ലായനി 24 മണിക്കൂറിനുള്ളിൽ ഉപയോഗിച്ചു തീർക്കേണ്ടതാണ്.

ORS-ൽ  ഇലക്‌ട്രോലൈറ്റുകളുടെയും പഞ്ചസാരയുടെയും സംയോജനം അടങ്ങിയിരിക്കുന്നതിനാൽ  അത് നിർജ്ജലീകരണം തടയുന്നു അല്ലെങ്കിൽ  നഷ്ടപ്പെട്ട  ലവണങ്ങൾ മാറ്റിസ്ഥാപിക്കുന്നു.

തെറ്റായ അല്ലെങ്കിൽ കൃത്യമല്ലാത്ത ORS ഉപയോഗം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ നിസ്സാരമല്ല. 


ഛർദ്ദി ,    ഉയർന്ന രക്തസമ്മർദ്ദം , 

രക്തത്തിലെ പൊട്ടാസ്സ്യത്തിൻറെ  അളവ് ഉയരുക എന്നിവയാണത്. 



ചരിത്രം


1940-കളിൽ ഗ്ലൂക്കോസ് ഉപയോഗിച്ചോ അല്ലാതെയോ ഇലക്‌ട്രോലൈറ്റ് ലായനികൾ ഉപയോഗിച്ചാണ് ഓറൽ തെറാപ്പി വികസിപ്പിച്ചെടുത്തത്.


കോളറെയും മറ്റ് വയറിളക്ക രോഗങ്ങളും വഴിയുണ്ടാകുന്ന നിർജ്ജലീകരണവും ലവണ നഷ്ട വും

നിരവധി പേരുടെ ജീവനെടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു .


ആ സമയത്താണ് 1964 ൽ യു എസ് ആർമിയിലെ  ക്യാപ്റ്റ്യൻ  ഫിലിപ്സ്   ഗ്ലുക്കോസും ഉപ്പുവെള്ളവും ചേർന്ന മിശ്രിതം കൊളറ  ബാധിച്ച  രോഗികളിൽ വിജയകരമായി പരീക്ഷിക്കുന്നത് .


ഇതിനെ തുടർന്ന് നടന്ന പരീക്ഷണങ്ങളിൽ ആണ് ആധുനീക ORS ലായനി അല്ലെങ്കിൽ   

ഓറൽ റീഹൈഡ്രേഷൻ   സൊല്യൂഷൻ ന്റെ ആവിർഭാവം ഉണ്ടായത് ..

ഫോർമുലേഷനിൽ സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ്, ഗ്ലൂക്കോസ് എന്നിവ ഉൾപ്പെടുന്നു

ഓറൽ റീഹൈഡ്രേഷൻ സാൾട്ടുകളുടെ (ORS) ഉപയോഗവും പ്രാധാന്യവും ഊന്നിപ്പറയുന്നതിന് ലോകാരോഗ്യ സംഘടന (WHO)   എല്ലാ വർഷവും   ജൂലായ് 29ന് ലോക   ഓ ആർ  എസ് ദിനം .

ആചരിക്കുന്നു അല്ലെങ്കിൽ ആഘോഷിക്കുന്നു .


നാമിന്ന് ഒരു മഹാവിപത്തിനെ  നേരിട്ട് കൊണ്ടിരിക്കുകയാണ് . പല മഹാമാരികളെയും തോൽപ്പിച്ച ചരിത്രമുണ്ട് നമുക്ക്.


ഭയമല്ല കരുതലാണ്  നമുക്കാവശ്യം. നേരിടാം ഒറ്റക്കെട്ടായി.

എന്തുകൊണ്ടാണ് ലോക ORS ദിനം ആഘോഷിക്കുന്നത്?

വയറിളക്കവും നിർജ്ജലീകരണവും തടയുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം വളർത്തുന്നതിനുമുള്ള അനുയോജ്യമായ പ്ലാറ്റ്‌ഫോമിൽ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാ വർഷവും ജൂലൈ 29 ന് ലോക ORS ദിനം ആചരിക്കുന്നു. 2019-ലെ തീം "നിർജ്ജലീകരണത്തിലെ അമൃത്" എന്നതായിരുന്നു, ജലജന്യമായ വയറിളക്കമുള്ള കുട്ടികളിൽ നിർജ്ജലീകരണം തടയുന്നതിൽ ORS-ന്റെ പ്രാധാന്യം ശക്തിപ്പെടുത്തുന്നു.

ഒരു ദിവസം നമുക്ക് എത്ര ORS കുടിക്കാം?

മുതിർന്നവരും  കുട്ടികളും സുഖം പ്രാപിക്കുന്നതുവരെ ORS കുടിക്കണം... ഓറൽ റീഹൈഡ്രേഷൻ തെറാപ്പിയുടെ ഉപയോഗം വയറിളക്കം മൂലമുള്ള മരണ സാധ്യത 93% വരെ കുറയ്ക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ഛർദ്ദി സംഭവിക്കുകയാണെങ്കിൽ, ഉപയോഗം 10 മിനിറ്റ് താൽക്കാലികമായി നിർത്തി ക്രമേണ പുനരാരംഭിക്കാൻ ശുപാർശ ചെയ്യു ന്നു.       

2015-ലെ കണക്കനുസരിച്ച്, വയറിളക്കമുള്ള 41% കുട്ടികളും ഓറൽ റീഹൈഡ്രേഷൻ തെറാപ്പി ഉപയോഗിക്കുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണസംഖ്യ കുറയ്ക്കുന്നതിൽ ഈ ഉപയോഗം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്..  നിര്ജ്ജലീകരണം  കാരണം ഇനി ഒരു ജീവനും നഷ്ടപ്പെടാതിരിക്കട്ടെ...



സരസ്വതി. കെ

ഫാർമസിസ്റ്റ്

ജനറൽ ഹോസ്പിറ്റൽ

തലശ്ശേരി

Previous Post Next Post