മയ്യിൽ :- ആസാദി കാ അമൃത് മഹോത്സവ്, ഹെൽത്ത് ആൻറ് വെൽനസ്സ് സെൻറർ നാലാം വാർഷികം ഇരിക്കൂർ റവന്യൂ ബ്ലോക്ക് തല ആരോഗ്യമേള മയ്യിൽ ഐ എം ൻ സ്മാരക ഗവണ്മെന്റ് ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ജൂലൈ 30 ശനി രാവിലെ 9 മണിക്ക് ആരംഭിക്കുന്നു.
ആരോഗ്യ മേള വിളംബര ജാഥ ഇരിക്കൂർ ടൗണിൽ നടത്തി.
30ന് ശനിയാഴ്ച നടക്കുന്ന ആരോഗ്യമേളയിൽ ആരോഗ്യ,വനിതാ ശിശു വികസന വകുപ്പുകളുടെ വിവിധ സ്റ്റാളുകൾ, എക്സൈസ് , ഫയർ സർവീസ്, പോലീസ്, കൃഷി, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ സ്റ്റാലുകൾ,ജീവിത ശൈലി രോഗനിർണ്ണയം, സ്വാന്തന പരിചരണ വിഭാഗം,കാഴ്ച പരിശോധന, ആയുർവ്വേദ ഹോമിയോ വകുപ്പുകളുടെ സ്റ്റാളുകൾ പരിശോധന , കുടുംബശ്രീ തദ്ദേശ ഉല്പന്ന വിപണനമേള, സെൽഫി കോർണർ, കാരുണ്യ ആരോഗ്യ ഇൻഷുറൻസ് കിയോസ് തുടങ്ങി വിവിധ സ്റ്റാളുകളും മേളയോട് അനുബന്ധിച്ചു ഒരുക്കും.
മേളയുടെ ഭാഗമായി കലാ സാംസ്കാരിക പരിപാടികളും നടക്കും.