മയ്യിൽ:- മയ്യിൽ യങ് ചാലഞ്ചേഴ്സ് നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മയ്യിൽ മൺസൂൺ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തി ന്റെ ഫൈനൽ ഇന്ന്വ് നടക്കും. യങ് ചാലഞ്ചേഴ്സ് ക്ലബ്ബിനുവേണ്ടി വിവിധഘട്ട ങ്ങളിൽ ബൂട്ടണിഞ്ഞ എഴുപ ത്തിരണ്ടോളം കളിക്കാർ അഞ്ച് ടീമുകളായിട്ടാണ് ലീഗ് മത്സരം നടത്തിയത്.
ഗ്രൂപ്പു തല മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടിയ ടീമുകളാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ചൊവ്വ വൈകിട്ട് അഞ്ചിന് മയ്യിൽ ഗവ. ഹയർ സെക്കൻ ഡറി സ്കൂൾ മൈതാനത്ത് നടക്കുന്ന ഫൈനൽ മത്സര ത്തിൽ മയ്യിൽ ചമയം വസ്ത്രാലയവും റോയൽ ഇലക്ട്രോ ണിക്സ് മയ്യിലും ഏറ്റുമുട്ടും. വിജയികൾക്ക് മുൻ ഇന്ത്യൻ ഫു ട്ബോൾ താരം എൻ പി പ്രദീപ് സമ്മാനം നൽകും.