കോറളായി ദ്വീപ് സംരക്ഷണ സമിതി രൂപീകരിച്ചു

 


മയ്യിൽ :-മയ്യിൽ പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട കോറളായി ദ്വീപ് വർഷങ്ങളായി കര ഇടിഞ്ഞു ഗുരുതരമായ പ്രശ്നം അഭിമുഖീകരിക്കുകയാണ് ഇരുന്നൂറോളം വീടുകൾ ഉള്ള ഈ ദ്വീപ് ഈ രീതിയിൽ തുടർന്നാൽ സമീപ ഭാവിയിൽ വാസയോഗ്യമല്ലാതായി തീരും. ഇതിന് പരിഹാരം കാണാൻ നാട്ടുകാരുടെ ഒരു സംയുക്ത യോഗം കോറളായി L P സ്കൂളിൽ ചേരുകയും കോറളായി ദ്വീപ് സംരക്ഷണ സമിതി കമ്മറ്റി രൂപീകരിച്ചു. ഭരണാധികാരികളെ കണ്ട് എത്രയും പെട്ടെന്ന് ഈ പ്രശ്നം പരിഹരിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. 

ചടങ്ങിൽ വാർഡ് മെമ്പർ A P സുചിത്ര സ്വാഗതം പറഞ്ഞു. T നാസർ അധ്യക്ഷത വഹിച്ചു. മയ്യിൽ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ M രവി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. T V ഹസ്സൈനാർ മാസ്റ്റർ, ശ്രീജേഷ് കോയിലേരിയൻ, C റിനു,U P അബ്ദുൾ മജീദ്, N P സൈനുദ്ധീൻ, P ഗംഗാധരൻ, C മോഹനൻ, K സവാദ്, K ഷിബു തുടങ്ങിയവർ സംസാരിച്ചു.

മുഖ്യ രക്ഷാധികാരികൾ:-  K K റിഷ്ന (പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ),K C ഗണേശൻ,O C സുരേന്ദ്രൻ .

ചെയർമാൻ : A P സുചിത്ര (വാർഡ് മെമ്പർ ),

വർക്കിങ് ചെയർമാൻ :,T V ഹസ്സൈനാർ മാസ്റ്റർ,

വൈസ് ചെയർമാൻ :. P P. മമ്മു P. ഗംഗാധരൻ

ജനറൽ കൺവീനർ: T നാസർ ,

ജോയിൻ കൺവീനർ :- ശ്രീജേഷ് കൊയിലേരിയൻ,.C റിനു,.U P അബ്ദുൾ മജീദ്,. N P സൈനുദ്ധീൻ,

ട്രഷറർ : K ജുബൈർ



Previous Post Next Post