മയ്യിൽ:-സഫ്ദർ ഹാശ്മി ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ പ്രതിമാസ സംഗമം മഴത്താളം സംഘടിപ്പിച്ചു.
കളിയും ചിരിയുമായി കുട്ടികൾ ഒത്തു ചേർന്ന് മഴയിൽ നനഞ്ഞ ദിവസത്തെ ആഘോഷമാക്കിയ പരിപാടിയിൽ എഴുത്തുകാരിയും അഭിനേത്രിയുമായ ദേവിക എസ് ദേവായിരുന്നു അതിഥി. അശ്വന്ത് കെ സ്വാഗതം ശ്രീലജ് ശ്രീനിവാസൻ നന്ദിയും പറഞ്ഞു.