കണ്ണൂർ: - ആർഷസംസ്കാര ഭാരതിയുടെ മഹാഭാരത മനനസത്രം വ്യാഴാഴ്ച സമാപിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് മൂന്നിന് കണ്ണൂർ ജവാഹർ ലൈബ്രറി ഹാളിൽ നടക്കുന്ന സമാപനസഭ സ്വാമി ഉദിത് ചൈതന്യ ഉദ്ഘാടനം ചെയ്യും. .
വാഗ്ദേവി പുരസ്കാരം നേടിയ കെ.എൻ. രാധാകൃഷ്ണൻ, ശ്രീകൃഷ്ണസേവാ പുരസ്കാരം നേടിയ മുരളീധര വാരിയർ എന്നിവരെ ചടങ്ങിൽ അനുമോദിക്കും. ഇത്തവണ മഹാഭാരതത്തിലെ പ്രധാന സന്ദേശങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രഭാഷണപരമ്പരയാണ് നടത്തിയത്.
കർക്കടകത്തിൽ ജില്ലയിൽ 25 ക്ഷേത്രങ്ങളിൽ രാമായണ മനനസത്രം നടത്തും.
പത്രസമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് അഡ്വ. എം.എം. ഷജിത്ത്, സെക്രട്ടറി വി.വി. മുരളീധര വാരിയർ എന്നിവർ പങ്കെടുത്തു.