മയ്യിൽ:- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം എ.സി ഷൺമുഖദാസ് പുരസ്കാരം നേടിയ ഡോ.ഐ ഭവദാസൻ നമ്പൂതിരിയേയും ,മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള സി.കെ ശേഖരൻ മാസ്റ്റർ പുരസ്കാരത്തിന് അർഹനായ കെ.പി കുഞ്ഞികൃഷ്ണനേയും അനുമോദിച്ചു.
അഞ്ചര പതിറ്റാണ്ടിലേറെയായി മയ്യിലിലെ ആരോഗ്യ സാംസ്ക്കാരിക മേഖലകളിൽ സജീവ സാന്നിധ്യമാണ് ഐ. ഭവദാസൻ നമ്പൂതിരി. ഗ്രന്ഥശാല പ്രസ്ഥാനത്തിലും സാംസ്ക്കാരിക രംഗത്തും മികച്ച പ്രവർത്തന പാരമ്പര്യത്തിൻ്റെ ഉടമയാണ് കെ.പികുഞ്ഞികൃഷ്ണൻ.
മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ റിഷ്ണ പുരസ്കാര ജേതാക്കളെ പൊന്നാട അണിയിച്ചു ആദരിച്ചു. ദീർഘനാളത്തെ ഇവരുടെ പ്രവർത്തന മികവിനുള്ള അംഗീകാരമാണ് പുരസ്കാരങ്ങളെന്ന് അവർ പറഞ്ഞു.തുടർന്നു നടന്ന കെ.ദാമോദരൻ അനുസ്മരണ പ്രഭാഷണം കെ.പി കുഞ്ഞികൃഷ്ണൻ നിർവഹിച്ചു.കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റായ ദാമോദരൻ ,വിപ്ലവകാരി, സൈദ്ധാന്തികൻ,എഴുത്തുകാരൻ, പ്രാസംഗികൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു. പാട്ടബാക്കി എന്ന കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകത്തിലൂടെ ജന്മിത്വത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് നടന്ന ചർച്ചയിൽ പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ, പി.വി ശ്രീധരൻ മാസ്റ്റർ, രാധാകൃഷ്ണൻ മാണിക്കോത്ത്, സി.സി രാമചന്ദ്രൻ ,പി .ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ കെ.കെ ഭാസ്കരൻ(പ്രസി.സി.ആർ.സി) അദ്ധ്യക്ഷത വഹിച്ചു. പി.കെ പ്രഭാകരൻ (സെക്ര. സിആർസി) സ്വാഗതവും കെ.സജിത(ലൈബ്രേറിയൻ) നന്ദിയും പറഞ്ഞു.