കമ്പിൽ:-പത്തു വർഷത്തിലധികമായി കമ്പിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കണ്ണൂർ സംഗീതക്കൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പിൽ, ജൂലായ് 5 ന്, ഇന്നലെ രാത്രി 7 മണിക്ക് സംഘടിപ്പിച്ച, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടിയിൽ
നാടകനടനും സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ സജിത്ത് കെ.പാട്ടയം ബഷീർഅനുസ്മരണ പ്രഭാഷണം നടത്തി, കണ്ണൂർ സംഗീതക്കൂട്ടായ്മയുടെ സെക്രട്ടറി, വിജയകുമാർ നാറാത്ത് സ്വാഗതം പറഞ്ഞു.ഗ്രൂപ്പ് അംഗങ്ങളായ,ചന്ദ്രൻ കയരളം, രാജീവൻ കുറുമാത്തൂർ, മനോജ് കൊളപ്പ തുടങ്ങിയവർ സംസാരിച്ചു.