കമ്പിൽ :കമ്പിൽ ലത്വീഫിയ്യ അറബിക് കോളേജ് സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച ബലി പെരുന്നാൾ സന്ദേശവും പ്രാർത്ഥന സദസ്സും ലത്വീഫിയ്യ കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. ഇബ്രാഹിം നബിയിൽ ഉത്തമ മാതൃകയുണ്ടെന്നും ത്വാഗോജ്വല ജീവിതം നയിച്ച വ്യക്തിയാണെന്നും മുഖ്യ പ്രഭാഷണം നടത്തിയ ഇവി അഷ്‌റഫ് മൗലവി പറഞ്ഞു. യോഗം കോളേജ് മാനേജർ ജംഷീർ ദാരിമി ഉത്ഘാടനം ചെയ്തു. ഖാസിം ഹുദവി സ്വാഗതവും ഫായിസ് നന്ദിയും പറഞ്ഞു.