തളിപ്പറമ്പ് :- തളിപ്പറമ്പിൽ വാഹനാപകടം.ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ചാണ് അപകടം. അപകടത്തെ തുടർന്ന് ബൈക്ക് യാത്രികനായ ചെറുകുന്ന് സ്വദേശി സോമൻ മരണപ്പെട്ടു.
സോമനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന യാത്രികനെ ഗുരുതര പരിക്കുകളോടെ പരിയാരത്ത് പ്രവേശിപ്പിച്ചു.
തളിപ്പറമ്പ് മന്ന ജംഗ്ഷന് സമീപം ആലക്കോട് റോഡിലാണ് അപകടം നടന്നത്.