കണ്ണൂർ:- സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ പുരുഷ, വനിത വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കലക്ടർ കലക്ടർ എസ് ചന്ദ്രശേഖർ ജിമ്മി ജോർജ് അക്കാദമി ചെയർമാനും ജിമ്മിജോർജിന്റെ സഹോദരനുമായ സെബാസ്റ്റ്യൻ ജോർജിന് നൽകി പ്രകാശനം നിർവഹിച്ചു. സംസ്ഥാന വോളിബോൾ ഓർഗനൈസേഷൻ സെക്രട്ടറി ഡോ. പി പി വിനീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം, സംസ്ഥാന വോളി ടെക്നിക്കൽ കമ്മിറ്റി കൺവീനർ എം രവീന്ദ്രൻ, ഷമീർ ഊർപ്പള്ളി എന്നിവർ പങ്കെടുത്തു. ജുലൈ 16 മുതൽ 19 വരെ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് അരങ്ങേറുക.