ചേലേരി:-"വംശീയ കാലത്ത് സാമൂഹ്യ നീതിയുടെ കാവലാളാവുക"എന്ന കാമ്പയിന്റെ ഭാഗമായി വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 17-'ന് ഞായറാഴ്ച പ്രവർത്തക കൺവെൻഷൻ സംഘടിപ്പിക്കും.കൺവെൻഷൻ രാവിലെ 9 മണിക്ക് ചേലേരി മുക്കിലെ ബാങ്ക് ഓഡിറ്റോറിയത്തിൽ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്യും.വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ സിറാജുദ്ധീൻ പറമ്പത്ത് നയിക്കുന്ന ക്ലാസ്,വിവിധ കലാപരിപാടികൾ എന്നിവ നടക്കുമെന്ന് വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്.എം വി, സെക്രട്ടറി നിഷ്ത്താർ എന്നിവർ അറിയിച്ചു..