കമ്പിൽ :- ഫാത്തിമ ഗോൾഡിൽ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ഇന്നലെ അറസ്റ്റു ചെയ്ത കമ്പിൽ ശാഖ മാർക്കറ്റിങ്ങ് മാനേജരുടെ ജാമ്യ ഹരജി കോടതി തള്ളി. നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയാണ് ഇദ്ദേഹത്തെ ഇന്നലെ അറസ്റ്റ് ചെയ്തത്.
നാറാത്ത് സ്വദേശി അഫ്സലിൻ്റെ പരാതിയിലായിരുന്നു അറസ്റ്റ്.21 ലക്ഷം രൂപ നിക്ഷേപിച്ചിട്ട് വിഹിതം തിരിച്ചു കിട്ടിയില്ലെന്നാണ് പരാതി.
ഫാത്തിമാ ഗോൾഡും കമ്പിൽ പ്രവർത്തിച്ചിരുന്ന ദാനാ ഗോൾഡിലും വൻ തുക നിക്ഷേപിച്ചവർക്ക് തുക തിരിച്ചു കിട്ടാത്തതിനാലാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്.
മാസതവണയായി പണം നിക്ഷേപിച്ചവർ സ്വർണ്ണത്തിനാവശ്യമായപ്പോൾ ജ്വല്ലറിയിലെത്തിയിട്ട് സ്വർണ്ണം ലഭിക്കാതെ വഞ്ചിതരാവുകയാണ് ഉണ്ടായത്.
ദാനാ ഗോൾഡിൻ്റെ ഡയരക്ടർമാർ പലരും വിദേശത്ത് കടന്നിരിക്കുകയാണെന്നും നിയമ നടപടിയിലൂടെ ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികളും കൈകൊള്ളുമെന്നും നിക്ഷേപകർ കൊളച്ചേരി വാർത്തകളോട് പറഞ്ഞു.