CPI മയ്യിൽ മണ്ഡലം സമ്മേളനം ജൂലായ് 17,18 തീയ്യതികളിൽ


മയ്യിൽ:- CPI മയ്യിൽ  മണ്ഡലം സമ്മേളനം ജൂലായ് 17,18 തീയ്യതികളിലായി മയ്യിൽ വച്ചു നടക്കും.

17നു രാവിലെ സ.സി.പവിത്രൻ നഗറിൽ (കാർത്തിക ഓഡിറ്റോറിയം)പ്രതിനിധി  സമ്മേളനം  സി.പി.ഐ .ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ.എ.പ്രദീപൻ ഉദ്ഘാടനം  ചെയ്യും.

18നു വൈകുന്നേരം നാലുമണിക്ക് സ.എ.ബാലകൃഷ്ണൻ നഗറിൽ (മയ്യിൽ ടൗൺ)നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ.സംസ്ഥാന  എക്സിക്യൂട്ടിവ് അംഗം സ. സി.എൻ. ചന്ദ്രൻ ഉദ്ഘാടനം  ചെയ്യും.യുവകലാസാഹിതി  ജില്ലാ പ്രസിഡണ്ട്  സ.ജിതേഷ് കണ്ണപുരം ഉദ്ഘാടനം  ചെയ്യും.

Previous Post Next Post