മയ്യിൽ പഞ്ചായത്തിൽ എയിഡഡ് സ്കൂളുകൾക്ക് ശുചിമുറി നിർമിച്ചു നൽകി


മയ്യിൽ :- മയ്യിൽ പഞ്ചായത്തിൽ ശുചിത്വ മിഷൻ,പെർഫോമൻസ് ബേസ്ഡ് ഇൻസെന്റീവ് ഗ്രാന്റ് ഉപയോഗിച്ച് എയി ഡഡ് സ്കൂളുകൾക്ക് വേണ്ടി നിർമിച്ച ശുചി മുറികളുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ റിഷ്‌ന നിർവഹിച്ചു.

വൈസ് പ്രസിഡന്റ്‌ എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രവി മാണിക്കോത്ത്, വികസന സ്ഥിരം സമിതി അധ്യക്ഷ എം.വി.അജിത, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.വി. അനിത, പഞ്ചായത്ത്‌ അംഗങ്ങളായ കെ.രൂപേഷ്, സി.കെ. പ്രീത എം ഭരതൻ, ഇ.എം സുരേഷ് ബാബു, കെ ശാലിനി,എ.പി.സുചിത്ര, എം.പി. സന്ധ്യ,ചെറുപഴശ്ശി എ.എൽ.പി സ്കൂൾ ഹെഡ്മിസ്ട്രെസ് മിനി,പെരുമാച്ചേരി എ.യു. പി സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ, ഇ.കെ.രതി (കയരളം എ യു പി സ്കൂൾ), കെ.സി.സതി ഹെഡ്മിസ്ട്രെസ്, മുല്ലക്കൊടി എ യു പി സ്കൂൾ എന്നിവർ സംസാരിച്ചു.

Previous Post Next Post